Mammootty upcoming movies 2023-2024 release date

വ്യത്യസ്ത മേക്കോവറുകളിൽ മെഗാസ്റ്റാർ എത്തുന്നു!! മമ്മൂട്ടിയുടെ പുറത്തുവരാനിരിക്കുന്ന അഞ്ച് സിനിമകൾ

Mammootty upcoming movies release date. Mammootty new movie

Mammootty upcoming movies 2023-2024 release date : അടുത്തിടെ മലയാള സിനിമ ആരാധകർക്കിടയിൽ ഏറെ ആവേശം കൊള്ളിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബിഗ് അപ്ഡേറ്റുകൾ ആയിരുന്നു. മലയാളത്തിൽ മാത്രം ഏകദേശം 5 സിനിമകൾ ആണ് മമ്മൂട്ടിയുടെ പ്രഖ്യാപിച്ച ലൈനപ്പിൽ ഉൾക്കൊള്ളുന്നത്. ഈ അഞ്ച് സിനിമകളിലും മമ്മൂട്ടി തികച്ചും

വ്യത്യസ്തമായ ഗെറ്റപ്പുകളിൽ ആണ് എത്തുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത, ‘കാതൽ – ദി കോർ’ എന്ന കുടുംബ ചിത്രമാണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. നവംബർ 23-ന് ഈ ചിത്രം തിയേറ്ററുകളിൽ എത്തും. ജ്യോതിക നായികയായി എത്തുന്ന ചിത്രത്തിൽ ക്ലീൻ ഷേവ് & കട്ട മീശ ഗെറ്റപ്പിൽ ആണ് മമ്മൂട്ടി എത്തുന്നത്. ശേഷം, ജയറാം നായകനായി എത്തുന്ന ‘അബ്രഹാം ഓസ്ലർ’-ൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം

Mammootty upcoming movies 2023-2024 release date
Mammootty upcoming movies release date

ജനുവരി 11-ന് തിയേറ്ററുകളിൽ എത്തും. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും, ഇടക്കാലത്ത് പുറത്തുവന്ന മമ്മൂട്ടിയുടെ നീളൻ താടി ഗെറ്റപ്പ്, ‘അബ്രഹാം ഓസ്ലർ’-ലേതാണ് എന്നാണ് പുറത്തുന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. ശേഷം, നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക‘ പ്രേക്ഷകരിലേക്ക് എത്തും. നീളൻ മുടിയും താടിയുമായുള്ള ഗെറ്റപ്പിൽ മമ്മൂട്ടി എത്തുന്ന ഈ ചിത്രം

2024 ഫെബ്രുവരി റിലീസ് ആയിയാണ് ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനം പുറത്തുവന്ന അദ്ദേഹത്തിന്റെ ഭയാനകമായ ലുക്ക് വെളിപ്പെടുത്തുന്ന പോസ്റ്റർ ആയിരുന്നു ‘ഭ്രമയുഖം’ ത്തിന്റെത്. ഈ ചിത്രം 2024 മാർച്ച് റിലീസ് ആയി പ്രതീക്ഷിക്കുന്നു. ഇപ്പോൾ, മമ്മൂട്ടി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ്. ഈ അപ്ഡേറ്റ് പങ്കുവെക്കാനായി മമ്മൂട്ടി പങ്കുവെച്ച ലൊക്കേഷൻ സ്റ്റിൽ ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുന്നു.  

Read Also: മലയാള സിനിമയിലേക്ക് ജോമോൾ തിരിച്ചെത്തുന്നു, സ്വാഗതം ചെയ്ത് ഉണ്ണി മുകുന്ദൻ

Mammootty upcoming movies release date