മമ്മൂക്കയുടെ ക്യാമറ കണ്ണുകൾ പരതുന്ന മോഡൽ ആരാണെന്ന് കണ്ടോ!! വീഡിയോ

Mammootty turns photographer in new movie set: മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി, തന്റെ വ്യക്തിജീവിതത്തിലെ പെരുമാറ്റം കൊണ്ടും ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റുന്ന വ്യക്തിയാണ്. മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്ത അഭിനേതാക്കളും അണിയറ പ്രവർത്തകരും എല്ലാവരും തന്നെ, ഒരുപോലെ വാഴ്ത്താറുള്ള ഒന്നാണ് മമ്മൂട്ടിയുടെ പെരുമാറ്റം.

ധാരാളം യുവ സംവിധായകന്മാർക്ക് അവസരം നൽകാറുള്ള മമ്മൂട്ടി, യുവ അഭിനേതാക്കൾക്കൊപ്പം അഭിനയിക്കുന്നതിലും ശ്രദ്ധ പുലർത്താറുണ്ട്. ക്യാമറയിൽ ചിത്രങ്ങൾ പകർത്തുന്നത് മമ്മൂക്കയുടെ ഒരു ഹോബിയാണ്. തന്റെ ക്യാമറ കണ്ണിൽ പകർത്തിയ ചിത്രങ്ങൾ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനൊപ്പം തന്നെ, ചില അഭിനേതാക്കൾ മമ്മൂട്ടി പകർത്തിയ അവരുടെ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.

ഇപ്പോൾ, മമ്മൂട്ടിയുടെ ഫാൻസ് ഗ്രൂപ്പുകളിൽ ഒരു വീഡിയോ പ്രചരിക്കുന്നു. മമ്മൂട്ടി തന്റെ ക്യാമറയുടെ ഫോക്കസ് ശരിയാക്കി, ആരെയോ തന്റെ ക്യാമറയിൽ പകർത്താനുള്ള ശ്രമമാണ് വീഡിയോയുടെ ഹൈലൈറ്റ്. ഒടുവിൽ മമ്മൂട്ടി ആരെയാണ് ഫോക്കസ് ചെയ്യുന്നത് എന്ന് വീഡിയോയും കാണിക്കുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസിനെയാണ് മമ്മൂട്ടി തന്റെ ക്യാമറയിലൂടെ ഫോക്കസ് ചെയ്യുന്നത്.

മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്ന ‘ടർബോ’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആണ് മിഥുൻ മാനുവൽ തോമസ്. കൂടാതെ, പുറത്തുവരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ജനുവരിയിൽ റിലീസിന് എത്തുന്ന മിഥുൻ മാനുവൽ തോമസ് – ജയറാം ചിത്രമായ ‘എബ്രഹാം ഓസ്ലർ’-ൽ മമ്മൂട്ടി ഒരു അതിഥി വേഷത്തിൽ എത്തുന്നുമുണ്ട്. ഇതുകൂടാതെ നിരവധി സിനിമകളാണ് 2024-ൽ മമ്മൂട്ടിയുടെ പൈപ്പ് ലൈനിൽ ഉള്ളത്. 

Mammootty turns photographer in Turbo movie set

MammoottyMidhun Manuel Thomasviral video
Comments (0)
Add Comment