Mammootty Turbo movie cast

സൗത്ത് ഇന്ത്യയിലെ സൂപ്പർ വില്ലന്മാർ അണിനിരക്കുന്നു, നേരിടാൻ ടർബോ ജോസ് റെഡി

Mammootty Turbo movie cast. Mammootty Turbo movie villain characters

Mammootty Turbo movie cast : മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകളിൽ ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന സിനിമകളിൽ ഒന്നാണ് ‘ടർബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം, ഒരു കോമഡി ആക്ഷൻ ഫിലിം ആയിരിക്കും എന്നാണ് തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. അതേസമയം, ‘ടർബോ’ ഒരു

പക്കാ ആക്ഷൻ മൂവി ആയിരിക്കും എന്നതിന്റെ സൂചന മമ്മൂട്ടിയും നൽകി. ചിത്രത്തിലെ അഭിനേതാക്കളെ മുഴുവനായും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യയിലെ സൂപ്പർ താരങ്ങൾ അണിനിരക്കുന്നുണ്ട് എന്നതിന്റെ സൂചന ഇതിനോടകം ലഭ്യമായിട്ടുണ്ട്. കന്നഡ നടൻ രാജ് ബി ഷെട്ടി ‘ടർബോ’-യുടെ ഭാഗമാകുന്നുണ്ട് എന്ന് ഇതിനോടകം അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു.

Mammootty Turbo movie cast
Mammootty Turbo movie cast

‘ടോബി’ എന്ന ചിത്രത്തിലൂടെ രാജ് ബി ഷെട്ടി തെന്നിന്ത്യ ഒന്നാകെ വലിയ ഓളം സൃഷ്ടിച്ചിരുന്നു. ‘പുഷ്പ’ ഉൾപ്പെടെ ധാരാളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച തെലുങ്ക് നടൻ സുനിലും ‘ടർബോ’യുടെ ഭാഗമാകുന്നു. ഇതിന്റെ പ്രഖ്യാപനവും മമ്മൂട്ടി കമ്പനി ഇതിനോടകം നടത്തിക്കഴിഞ്ഞു. ഇവർക്ക് പുറമേ, ‘കൈതി’, ‘മാസ്റ്റർ’ ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച

തമിഴ് നടൻ അർജുൻ ദാസ്, വില്ലൻ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ കബീർ ദുഹാൻ സിംഗ് എന്നിവരും ‘ടർബോ’യുടെ ഭാഗമാകും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ഒന്നിക്കുമ്പോൾ, അവർക്കെതിരെ നായകനായി പ്രകമ്പനം കൊള്ളിക്കാൻ മാസ് ലുക്കിൽ മമ്മൂട്ടിയെത്തും എന്നാണ് ഇപ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത്. 

Read Also: സ്നേഹം എന്താണെന്ന് കാട്ടി എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന, കാതൽ കണ്ട ശേഷം സൂര്യ പ്രതികരിക്കുന്നു

Mammootty Turbo movie cast