യോദ്ധാവായി സൂര്യ, സ്റ്റൈലിഷായി മമ്മൂട്ടി!! രണ്ട് സിനിമകൾക്കും പിറകിൽ പ്രവർത്തിച്ച മലയാളി

Mammootty Surya movies Bazooka and Kanguva new posters : ഈ കഴിഞ്ഞ ദീപാവലി ദിവസം പുറത്തുവന്ന രണ്ട് സിനിമകളുടെ പോസ്റ്ററുകൾ വലിയ ശ്രദ്ധ ആകർഷിച്ചിരുന്നു. മമ്മൂട്ടി നായകനായി എത്തുന്ന മലയാള ചിത്രം ‘ബസൂക്ക’, സൂര്യ നായകനായി എത്തുന്ന തമിഴ് ചിത്രം ‘കങ്കുവ’ എന്നിവയുടെ പോസ്റ്ററുകൾ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഈ രണ്ടു പോസ്റ്ററുകളും വലിയ രീതിയിൽ ശ്രദ്ധ നേടിയതോടെ,

രണ്ട് ചിത്രങ്ങൾക്ക് വേണ്ടിയുമുള്ള ആരാധകരുടെ ആകാംക്ഷ വർദ്ധിച്ചിരിക്കുകയാണ്. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’, ഒരു ആക്ഷൻ ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന സ്റ്റൈലിഷ് കഥാപാത്രത്തെ വെളിപ്പെടുത്തുന്ന പോസ്റ്റർ ആണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, ശിവ സംവിധാനം ചെയ്യുന്ന സൂര്യയുടെ ‘കങ്കുവ’,

Mammootty Surya movies Bazooka and Kanguva new posters

ഒരു പീരിയഡ് ആക്ഷൻ ഡ്രാമ ചിത്രമാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൽ സൂര്യ 6 കഥാപാത്രങ്ങളെ ആണ് അവതരിപ്പിക്കുന്നത്. യുദ്ധ സന്നിതനായി കുതിരപ്പുറത്ത് വാളുമേന്തി വരുന്ന സൂര്യയുടെ കഥാപാത്രത്തിന്റെ പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പോസ്റ്ററിൽ തീപ്പന്തമേന്തി നിൽക്കുന്ന സൂര്യയെ കാണാൻ സാധിക്കുന്നു.

Mammootty Surya movies Bazooka and Kanguva new posters

ഈ രണ്ട് സിനിമകളുടെയും എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് മലയാളിയായ നിഷാദ് യൂസഫ് ആണ്. ‘ഓപ്പറേഷൻ ജാവ’, ‘രാമചന്ദ്ര ബോസ് & കോ’, ‘ചാവേർ’ തുടങ്ങിയ സിനിമകളുടെ എഡിറ്റർ ആയ നിഷാദ് യൂസഫിന്റെ കരിയറിലെ ആദ്യ തമിഴ് സിനിമ കൂടിയാണ് ‘കങ്കുവ’. നിഷാദ് യൂസഫിന്റെ വരാനിരിക്കുന്ന രണ്ട് സിനിമകളായ ‘ബസൂക്ക’യും ‘കങ്കുവ’യും പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രതീക്ഷിക്കുന്നതാണ്. 

Read Also: കാർത്തിയുടെ വൺ മാൻ ഷോയായി ‘ജപ്പാൻ’, ‘ജിഗർതണ്ട ഡബിളക്സ്’ സൂപ്പർ!! ബോക്സ്‌ഓഫിസ് കണക്കുകൾ അപ്രതീക്ഷിതം

MammoottyMovie PosterSurya
Comments (0)
Add Comment