Mammootty Sudhi Kozhikode 14 years relationship

മമ്മൂട്ടിയുടെ സഹായിയിൽ നിന്ന് സുഹൃത്തായി മാറിയ സുധി, 14 വർഷങ്ങൾ കൊണ്ടുവന്ന മാറ്റം

Mammootty Sudhi Kozhikode 14 years relationship : ജിയോ ബേബിയുടെ ‘കാതൽ – ദി കോർ’ എന്ന സിനിമ വിജയമായതോടെ, അതിലെ പ്രധാന കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടുകയാണ്. മമ്മൂട്ടി അവതരിപ്പിച്ച മാത്യു ദേവസി എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ തങ്കൻ എന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് നടൻ സുധി കോഴിക്കോട് ആണ്.

പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടിയ ഈ കഥാപാത്രത്തെ അവതരിപ്പിച്ച സുധി, ഇത് ആദ്യമായി അല്ല മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. മലയാള സിനിമയിൽ കഴിഞ്ഞ 15 വർഷക്കാലമായി സുധി ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന് തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ ‘കാതൽ – ദി കോർ’ വരെ കാത്തിരിക്കേണ്ടിവന്നു എന്നത് ഒരു വസ്തുത തന്നെ. സുധി ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്

Mammootty Sudhi Kozhikode 14 years relationship
Mammootty Sudhi Kozhikode 14 years relationship

രഞ്ജിത്ത് സംവിധാനം ചെയ്ത 2009-ൽ പുറത്തിറങ്ങിയ ‘പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിൽ ആയിരുന്നു. ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ഹരിദാസ് എന്ന കഥാപാത്രത്തിന്റെ സഹായിയായ പ്രഭാകരൻ എന്ന കഥാപാത്രത്തെയാണ് സുധി അവതരിപ്പിച്ചത്. ശേഷം, തന്റെ 15 വർഷത്തെ സിനിമ കരിയറിൽ നാൽപതിലധികം സിനിമകളിൽ സുധി അഭിനയിച്ചു.

Mammootty Sudhi Kozhikode 14 years relationship

എന്നാൽ, സുധി കോഴിക്കോട് എന്ന നടനെ മലയാള സിനിമ പ്രേക്ഷകർ തിരിച്ചറിയാനും അംഗീകാരം നൽകാനും ‘കാതൽ – ദി കോർ’-ലെ തങ്കൻ ആയി വരേണ്ടിവന്നു. മമ്മൂട്ടിയുടെ സഹായിയായ പ്രഭാകരനിൽ നിന്ന് മമ്മൂട്ടിയുടെ സുഹൃത്തായ തങ്കനിലേക്ക് എത്താൻ സുധിക്ക് വേണ്ടിവന്നത് 14 വർഷങ്ങളാണ്. എന്നിരുന്നാലും, കരിയറിലെ ഒരു ഗംഭീര ഹിറ്റ് ആണ് സുധി കോഴിക്കോട് എന്ന നടന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. 

Read Also: തങ്കനെ തിരഞ്ഞെടുത്തത് മമ്മൂട്ടി തന്നെ!! കാതലിലെ ഇന്റിമേറ്റ് രംഗങ്ങൾ ഒഴിവാക്കി, സംവിധായകൻ സംസാരിക്കുന്നു