മമ്മൂക്ക വീണ്ടും അച്ചായൻ റോളിൽ, ടർബോ ഫസ്റ്റ് ലൂക്ക് പുറത്ത്

Mammootty stylish look Turbo movie first look poster unveiled : മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ടർബോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, മാസ് ലുക്കിൽ ആണ് മമ്മൂട്ടിയുടെ അവതരണം. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഇപ്പോൾ പുറത്തുവരുന്നു.

മിഥുൻ മാനുവൽ തോമസ് രചന നിർവഹിച്ചിരിക്കുന്ന ‘ടർബോ’, ഒരു ആക്ഷൻ കോമഡി ചിത്രമാണ്. നേരത്തെ മമ്മൂട്ടിയുടെ കരിയറിലെ സൂപ്പർ ഹിറ്റ് ആയി മാറിയ ‘കോട്ടയം കുഞ്ഞച്ചൻ’, ‘രാജമാണിക്യം’ തുടങ്ങിയ സിനിമകൾ ഈ ജോണറിൽ ഉൾപ്പെടുന്നതാണ്. അതേസമയം, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ‘ടർബോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ പഴയ ഒരു ചിത്രത്തിന്റെ സൂചന നൽകുന്നു.

‘ടർബോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, വെള്ള മുണ്ടും കറുത്ത ഷർട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ ജീപ്പിൽ നിന്നിറങ്ങുന്ന മമ്മൂട്ടിയെ ആണ് കാണാൻ സാധിക്കുന്നത്. മമ്മൂട്ടിയുടെ ഐക്കോണിക് ചിത്രമായ ‘ബ്ലാക്ക്’ലെ ലുക്കുമായി ആരാധകർ ‘ടർബോ’യിലെ ലുക്കിന്റെ സാമ്യത ചർച്ച ചെയ്യുന്നു. എന്തുതന്നെയായാലും, ഒരു മാസ് ഗെറ്റപ്പ് നൽകുന്നതാണ് ‘ടർബോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ.

2024 റിലീസ് ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഷമീർ മുഹമ്മദ് ആണ്. ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ഫീനിക്സ് പ്രഭു ആണ് ‘ടർബോ’യിലെ ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രാഫ് ചെയ്യുന്നത്. മെൽവി ജെ & അഭിജിത് എന്നിവർ ചേർന്നാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്നത്. 

Read Also: അവസാനമായി തിയേറ്റർ ഭരിച്ച മോഹൻലാൽ ചിത്രത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ, പരിശോധിക്കാം

Mammootty stylish look Turbo movie first look poster unveiled

First Look PosterMammoottyMovie Poster
Comments (0)
Add Comment