സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി!! വൈരുദ്ധ്യങ്ങളുടെ നഗരത്തിൽ മലയാളത്തിന്റെ താര രാജാവ് എത്തിയപ്പോൾ

Mammootty stylish look Dubai wedding viral video: മാറുന്ന സ്റ്റൈലിന് ഒപ്പം സഞ്ചരിച്ച് പുതുതലമുറയോട് കടപിടിച്ച്, അല്ലെങ്കിൽ പുതുതലമുറയെ അസൂയപ്പെടുത്തും വിധം ഡ്രസ്സിംഗ് സെൻസും ലുക്കും മെയിന്റൈൻ ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടി. ഇത്തരത്തിൽ, ഇപ്പോൾ മമ്മൂട്ടി പങ്കെടുത്ത ഒരു വിവാഹത്തിൽ നിന്നുള്ള കാഴ്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. 

തന്റെ ഭാര്യ സുൽഫത്തിനൊപ്പം ഒരു സുഹൃത്തിന്റെ മകന്റെ വിവാഹത്തിലാണ് മമ്മൂട്ടി പങ്കെടുത്തിരിക്കുന്നത്. ഫോട്ടോഗ്രാഫർ ഷൗക്കത്തിന്റെ മകൻ ഇഷാന്റെ വിവാഹത്തിനാണ്, ‘ഏജ് ഇൻ റിവേഴ്സ് ഗിയർ’ എന്ന വിശേഷണത്തെ വീണ്ടും ശരി വെച്ചുകൊണ്ട്, മമ്മൂട്ടി സൂപ്പർ ലുക്കിൽ എത്തിയത്. ദുബയിൽ നടന്ന വിവാഹ ചടങ്ങിൽ, മമ്മൂട്ടി ദമ്പതികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട്

വേദിയിൽ നിന്ന് ഇംഗ്ലീഷിൽ സംസാരിക്കുകയും ചെയ്തു. വൈറ്റ് ഷർട്ട്, ബ്ലൂ പാന്റ്സ്, കഴുത്തിൽ സിൽവർ ചെയിൻ ഇതായിരുന്നു മമ്മൂട്ടിയുടെ വേഷം. മമ്മൂട്ടിക്കൊപ്പം വൈറ്റ് സാരി അണിഞ്ഞ് എത്തിയ ഭാര്യ സുൽഫത്തും വിവാഹ ചടങ്ങിൽ തിളങ്ങി നിന്നു. ഗംഭീരമായ വിവാഹ സൽക്കാരത്തിൽ, പ്രമുഖ മലയാളി വ്യവസായിയായ എം. എ യൂസഫലി ഉൾപ്പെടെയുള്ള പ്രമുഖരും പങ്കെടുത്തിരുന്നു.

വിവാഹ വേദിയിലേക്കുള്ള മമ്മൂട്ടിയുടെ ഗ്രാൻഡ് എൻട്രിയുടെ വീഡിയോ ഇതിനോടകം ഇന്റർനെറ്റ് ലോകത്ത് ട്രെൻഡിങ് ആയിട്ടുണ്ട്. മമ്മൂട്ടിയുടെ സിനിമാ വിശേഷങ്ങളിലേക്ക് വന്നാൽ, ജയറാം നായകനായി എത്തിയ ‘എബ്രഹാം ഓസ്ലർ’ൽ ഒരു അതിഥി വേഷത്തിൽ ആണ് ഏറ്റവും ഒടുവിൽ അദ്ദേഹം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ‘ഭ്രമയുഗം’ എന്ന ഹൊറർ ചിത്രമാണ് മമ്മൂട്ടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. 

Celebrity CeremonyCelebrity NewsMammootty
Comments (0)
Add Comment