Mammootty stylish look Bazooka movie poster : മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനൊ ഡെന്നിസ് സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രമാണ് ‘ബസൂക്ക’. ചിത്രത്തിന്റെ വ്യത്യസ്തമായ പേരും, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടപ്പോൾ ദൃശ്യമായ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ, ചിത്രത്തിന്റെ
ഒരു നെക്സ്റ്റ് ലെവൽ അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നു. ദീപാവലി ആഘോഷ ദിനത്തിൽ, ‘ബസൂക്ക’-യുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. മുടിയും താടിയും നീട്ടി വളർത്തിയ മമ്മൂട്ടിയുടെ ഒരു സ്റ്റൈലിഷ് ലുക്ക് ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഇത് ആരാധകരെ വളരെയധികം ആവേശത്തിൽ ആക്കിയിരിക്കുന്നു.
ആക്ഷൻ ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ് ഈ ചിത്രം. സ്റ്റൈലിഷ് ഗെറ്റപ്പിൽ മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമേ ഷൈൻ ടോം ചാക്കോ, ജഗദീഷ്, സിദ്ധാർത്ഥ് ഭരതൻ, ദിവ്യ പിള്ള, ഷറഫുദ്ദീൻ, ഗായത്രി അയ്യർ, ഭാമ അരുൺ, വികെ പ്രകാശ് തുടങ്ങി വലിയ ഒരു താരനിര തന്നെ ഈ ചിത്രത്തിൽ വേഷമിടുന്നു.
സരിഗമ, തിയേറ്റർ ഓഫ് ഡ്രീംസ് എന്നിവയുടെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, ആനന്ദ് കുമാർ, വിക്രം മെഹറ, സിദ്ധാർത്ഥ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് നിഷാദ് യൂസഫ് ആണ്. മിഥുൻ മുകുന്ദൻ സംഗീതം നൽകിയ ഈ ചിത്രം, 2024 റിലീസ് ആയി ആയിരിക്കും പ്രേക്ഷകരിലേക്ക് എത്തുക.
Read Also: കാർത്തിയുടെ വൺ മാൻ ഷോയായി ‘ജപ്പാൻ’, ‘ജിഗർതണ്ട ഡബിളക്സ്’ സൂപ്പർ!! ബോക്സ്ഓഫിസ് കണക്കുകൾ അപ്രതീക്ഷിതം