‘ഏജന്റ്’ ഒടിടി റിലീസ് വീണ്ടും മാറ്റം!! മമ്മൂട്ടി ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് അറിയാം

Agent movie ott release date and platform : മെഗാസ്റ്റാർ മമ്മൂട്ടി ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ചതിനാൽ തന്നെ, തെലുങ്ക് ചിത്രമായ ‘ഏജന്റ്’ മലയാളികൾക്കിടയിലും ശ്രദ്ധ നേടിയിരുന്നു. അഖിൽ അക്കിനെനി കേന്ദ്ര കഥാപാത്രത്തിൽ എത്തിയ, ആക്ഷൻ സ്പൈ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ചർച്ചകൾ സജീവമായിരിക്കുന്നത്.

ഏപ്രിൽ 28-ന് തീയേറ്ററുകളിൽ എത്തിയ ചിത്രം, കനത്ത ബോക്സ് ഓഫീസ് പരാജയം ആണ് നേരിട്ടത്. ഏകെ എന്റർടൈൻമെന്റ്സ്, സുരേന്ദർ 2 സിനിമ എന്നിവയുടെ ബാനറിൽ അനിൽ സുങ്കര, രാംബ്രാമൻ സുങ്കര, അജയ് സുങ്കര, പതി ദീപ റെഡ്ഢി എന്നിവർ ചേർന്ന് ഏകദേശം 65 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ‘ഏജന്റ്’, ഏകദേശം 13 കോടി രൂപ മാത്രമാണ് ബോക്സ് ഓഫീസ് കളക്ഷൻ ആയി സമ്പാദിച്ചത്.

‘ഏജന്റ്’ ഒടിടി റിലീസ് വീണ്ടും മാറ്റം!! മമ്മൂട്ടി ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് അറിയാം | Agent movie ott release date and platform

എന്നിരുന്നാലും, ചിത്രത്തിന്റെ ഒടിടി അവകാശം സോണി ലിവ്-ന് വിറ്റഴിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന്, ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതിയും പ്ലാറ്റ്ഫോം പുറത്തിറക്കിയിരുന്നു. ആദ്യം മെയ്‌ മാസത്തിൽ ഒടിടി റിലീസ് ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, പിന്നീട് അത് അനിശ്ചിതകാലത്തേക്ക് നീളുകയായിരുന്നു. ഏറ്റവും ഒടുവിൽ സെപ്റ്റംബർ 28-ന് ‘ഏജന്റ്’ ഒടിടി സ്ട്രീമിങ് ആരംഭിക്കും എന്ന് പ്ലാറ്റ്ഫോം അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഇതിനും കോട്ടം സംഭവിച്ചിരിക്കുകയാണ്.

തെലുങ്ക് സംസ്ഥാനങ്ങളിൽ ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്ത വിശാഖപട്ടണം ആസ്ഥാനമായുള്ള വിതരണക്കാരനായ ബട്ടൂല സത്യനാരായണൻ നൽകിയ നിയമപരമായ കേസ് മൂലം, വിപുലമായ നിയമവാദങ്ങൾ സംഭവിക്കുകയും, ഇതിനെ തുടർന്ന് ‘ഏജന്റ്’-ന്റെ ഒടിടി സ്ട്രീമിങ് നിരോധിച്ചുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. എല്ലാ മേഖലകളിലും ചിത്രം ലഭ്യമല്ലാതാക്കി എന്നും, തങ്ങൾക്ക് സംഭവിച്ച നഷ്ടം നിർമാതാവ് നികത്തണം എന്നുമാണ് വിതരണക്കാരന്റെ ആവശ്യം. 

Read Also: കിംഗ് ഓഫ് കൊത്തയുടെ പാദ പിന്തുടരില്ല!! ‘കണ്ണൂർ സ്‌ക്വാഡ്’ ഒടിടി വിശദാംശങ്ങൾ അറിയാം

Watch Agent movie trailer

Akhil AkkineniMammoottyOTT
Comments (0)
Add Comment