Mammootty speech Bramayugam trailer launch

ഭ്രമയുഗം കാണാൻ വരുന്ന പ്രേക്ഷകരോട് എനിക്കൊരു അപേക്ഷയുണ്ട്!! ട്രെയ്‌ലർ ലോഞ്ചിന് പിന്നാലെ മമ്മൂട്ടി

Mammootty speech Bramayugam trailer launch

Mammootty speech Bramayugam trailer launch: മലയാള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ ‘ഭ്രമയുഗം’-ത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അബുദാബി അൽ വഹ്ദ മാളിൽ വച്ചാണ് ‘ഭ്രമയുഗം’ ട്രെയിലർ ലോഞ്ച് നടത്തിയത്. വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്ന ‘ഭ്രമയുഗം’ ട്രൈലെർ,

ഇതിനോടകം തന്നെ ധാരാളം ആളുകൾ കണ്ടു കഴിഞ്ഞു. എന്നാൽ, ട്രെയിലർ ലോഞ്ച് ചടങ്ങിൽ മമ്മൂട്ടി ആരാധകരോട് ഒരു അഭ്യർത്ഥന നടത്തുകയുണ്ടായി. ട്രെയിലർ ലോഞ്ചിന് ശേഷം, സംവിധായകൻ രാഹുൽ സദാശിവൻ ഉൾപ്പെടെയുള്ളവർ സംസാരിച്ചിരുന്നു. ഈ വേളയിൽ മമ്മൂട്ടി സംസാരിക്കുകയും, ആരാധകരോട് തന്റെ ഭാഗത്തുനിന്നുള്ള ഒരു അപേക്ഷ പങ്കുവെക്കുകയും ചെയ്തു.

“[ഭ്രമയുഗം] ട്രൈലർ കാണുമ്പോൾ നിങ്ങൾക്ക് പലതും തോന്നിയിട്ടുണ്ടാവും. പക്ഷേ ഒരു കഥയും മനസ്സിൽ വിചാരിക്കരുത്,” സിനിമ കാണാൻ വരുന്നവരോട് എനിക്ക് ഒരു അപേക്ഷയുണ്ട് എന്ന വാചകത്തോടെയാണ് മമ്മൂട്ടി തന്റെ വാക്കുകൾ ആരംഭിക്കുന്നത്. “സിനിമ കണ്ടതിന് ശേഷം ഞങ്ങൾ അങ്ങനെ വിചാരിച്ചു ഇങ്ങനെ വിചാരിച്ചു എന്ന് തോന്നാതിരിക്കാൻ വേണ്ടിയാണ്. ഇതൊരു ശൂന്യ മനസ്സോടുകൂടി വന്ന് കാണണം.”

“എങ്കിൽ മാത്രമേ ഈ സിനിമ ആസ്വദിക്കാൻ പറ്റുകയുള്ളൂ,” മമ്മൂട്ടി ‘ഭ്രമയുഗം’ കാണാൻ വരുന്ന പ്രേക്ഷകരോട് പറഞ്ഞു. ഇത് [ഭ്രമയുഗം] ഭയപ്പെടുത്തുമൊ, ഞെട്ടിപ്പിക്കുമോ, സംഭ്രമിക്കുമോ, സന്തോഷിപ്പിക്കുമൊ എന്നൊന്നും പ്രേക്ഷകർ ആദ്യമേ ആലോചിക്കരുത് എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ഫെബ്രുവരി 15-നാണ് ‘ഭ്രമയുഗം’ വേൾഡ് വൈഡ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ‘ഭ്രമയുഗം’ ആണ് ഇപ്പോൾ മലയാള സിനിമ ലോകത്തെ ചർച്ചാ വിഷയം.