ഭ്രമയുഗം സ്വീകരിക്കുമ്പോൾ, മലൈക്കോട്ടൈ വാലിബൻ എന്തുകൊണ്ട് പ്രേക്ഷകർ സ്വീകരിച്ചില്ല!! മമ്മൂട്ടിയുടെ പ്രതികരണം

Mammootty speaks about Malaikottai Vaaliban: സിനിമ പ്രേമികൾ എപ്പോഴും തങ്ങൾ ഇഷ്ടപ്പെടുന്ന അഭിനേതാക്കളിൽ നിന്ന് വ്യത്യസ്തതകളാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, പലപ്പോഴും വ്യത്യസ്തതകൾ അഥവാ പരീക്ഷണങ്ങൾ ബോളിവുഡ് ബോക്സ് ഓഫീസിൽ വിജയിക്കാതെ പോകുന്ന കാഴ്ച കാണാറുണ്ട്. ഇതിന്റെ സമീപകാല ഉദാഹരണമാണ്

മോഹൻലാലിന്റെ ‘മലൈക്കോട്ടൈ വാലിബൻ’. മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പിറന്ന ‘മലൈക്കോട്ടൈ വാലിബൻ’-ൽ വലിയ പ്രതീക്ഷയാണ് അണിയറ പ്രവർത്തകർ അർപ്പിച്ചിരുന്നത്. എന്നാൽ തീയേറ്ററിൽ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ല. അതേസമയം, മമ്മൂട്ടിയുടെ സമീപകാല പരീക്ഷണങ്ങൾക്കെല്ലാം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതായി കാണാൻ സാധിക്കുന്നു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ

‘ഭ്രമയുഗം’വും ഒരു പരീക്ഷണ ചിത്രമാണ്. ഈ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ, ‘മലൈക്കോട്ടൈ വാലിബൻ’-ഉമായി ബന്ധപ്പെട്ട് ഒരു ചോദ്യം മമ്മൂട്ടി നേരിടുകയുണ്ടായി. മമ്മൂട്ടിയുടെ ആരാധകർ അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ സ്വീകരിക്കുന്നതുപോലെ, മോഹൻലാൽ ആരാധകർ ലാലേട്ടന്റെ പരീക്ഷണങ്ങളെ സ്വീകരിക്കുന്നതിൽ പിന്നോട്ട് വലിയുന്നു എന്ന് ‘മലൈക്കോട്ടൈ വാലിബൻ’ നിർമ്മാതാവ് തുറന്നു പറഞ്ഞിരുന്നു.

ഇത് സംബന്ധിച്ച് മമ്മൂട്ടിയോട് പ്രതികരണം ചോദിച്ചപ്പോൾ, താൻ സിനിമയെ ആണ് ഇഷ്ടപ്പെട്ടത് എന്നും, സിനിമയിൽനിന്ന് യാതൊരു ബോണസും താൻ പ്രതീക്ഷിച്ചിട്ടില്ല എന്നും മമ്മൂട്ടി വ്യക്തമാക്കി. അതേസമയം, പ്രേക്ഷകരോട് തന്നെ കൈവിടരുത് എന്നും പിന്തുണക്കണം എന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 

BramayugamMammoottyMohanlal
Comments (0)
Add Comment