Mammootty reveal Kathal The Core movie release date

‘കാതൽ – ദി കോർ’ റിലീസ് വൈകുന്നത് എന്തുകൊണ്ട്!! മറുപടി നൽകി നിർമ്മാതാവ് കൂടിയായ മമ്മൂട്ടി

Mammootty reveal Kathal The Core movie release date

Mammootty reveal Kathal The Core movie release date : മമ്മൂട്ടി – ജ്യോതിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ‘കാതൽ – ദി കോർ’ എന്ന ചിത്രം 2022-ലാണ് പ്രഖ്യാപിച്ചതാണ്. 2022 നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചതായും, 2023 ജനുവരി മാസത്തിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇപ്പോൾ, ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി ഒരു വർഷത്തിലേക്ക് അടുക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ചിത്രം ജിയോ ബേബി ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നതിനാൽ തന്നെ മലയാള സിനിമ പ്രേമികൾ ‘കാതൽ – ദി കോർ’-നെ വലിയ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് ഇപ്പോൾ മമ്മൂട്ടി തന്നെ മറുപടി നൽകിയിരിക്കുന്നു.

Mammootty reveal Kathal The Core movie release date
‘കാതൽ – ദി കോർ’ റിലീസ് വൈകുന്നത് എന്തുകൊണ്ട്!! മറുപടി നൽകി നിർമ്മാതാവ് കൂടിയായ മമ്മൂട്ടി | Kathal The Core movie release date

ഇത് ഒരു ഫാമിലി ചിത്രമാണ് എന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി നായകനായി എത്തുകയും അദ്ദേഹം തന്നെ നിർമ്മിക്കുകയും ചെയ്ത ‘കണ്ണൂർ സ്ക്വാഡ്’ ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഈ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ ആണ്, ‘കാതൽ – ദി കോർ’-ഉമായി ബന്ധപ്പെട്ട ചോദ്യത്തിന് മമ്മൂട്ടി മറുപടി നൽകിയത്. ‘കാതൽ – ദി കോർ’ ഒരു ഫാമിലി ചിത്രമാണ് എന്ന് ആവർത്തിച്ച മമ്മൂട്ടി, എന്നിരുന്നാലും ചിത്രത്തിൽ

ഒരുപാട് പ്രത്യേകതകൾ ഉണ്ട് എന്ന് വ്യക്തമാക്കി. ‘കാതൽ – ദി കോർ’ റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോൾ മറ്റു പല വലിയ പ്രോജക്ടുകളും വന്നതിനാൽ ആണ് റിലീസ് വൈകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എന്തുതന്നെയായാലും, ഇനി ‘കാതൽ – ദി കോർ’-ന്റെ റിലീസ് പരിപാടികൾ നോക്കണം എന്നും മമ്മൂട്ടി അറിയിച്ചു. ചിത്രത്തിന്റെ റിലീസ് തിയേറ്ററുകളിൽ തന്നെയായിരിക്കും എന്നതിന്റെ സൂചനയാണ് മമ്മൂട്ടി നൽകിയിരിക്കുന്നത്. 

Read Also: പത്ത് വർഷത്തിന് ശേഷം ‘ദൃശ്യം’ പുറത്ത്!! മോഹൻലാൽ ചിത്രത്തെ മറികടന്ന് ‘കണ്ണൂർ സ്‌ക്വാഡ്’

Mammootty reveal Kathal The Core movie release date