Mammootty new movie under Mammootty Kampany

മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു!! അണിയറയിൽ മിഥുൻ മാനുവൽ തോമസും വൈശാഖും

Mammootty new movie under Mammootty Kampany : മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം എത്തി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ ആണ് മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രം. ശേഷം, ‘റോഷാക്ക്’, ‘കാതൽ’, ‘കണ്ണൂർ സ്‌ക്വാഡ്’ എന്നീ സിനിമകൾ നിർമ്മിച്ചതിന് പിന്നാലെ

ഇപ്പോൾ ഈ ബാനറിൽ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം താൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകും എന്ന് മമ്മൂട്ടി അറിയിച്ചപ്പോൾ, അമൽ നീരദിന്റെ ‘ബിലാൽ‘, മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങി നിരവധി റൂമറുകൾ ആരാധകർക്കിടയിൽ ചർച്ചാവിഷയം ആയിരുന്നു. എന്നാൽ, മമ്മൂട്ടിയെ നായകനാക്കി ‘പോക്കിരിരാജ’,  ‘മധുരരാജ’ എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള

Mammootty new movie under Mammootty Kampany
Mammootty new movie under Mammootty Kampany

സംവിധായകൻ വൈശാഖ് ആണ് മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം ഒരുക്കുന്നത്. ‘ടർബോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ആണ് ഇപ്പോൾ റിവീൽ ചെയ്തിരിക്കുന്നത്. മിഥുൻ മാനുവൽ തോമസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒരു ചുരുട്ടി പിടിച്ച കൈയിന്റെ ചിത്രമാണ് ടൈറ്റിൽ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്.

ഷമീർ മുഹമ്മദ് എഡിറ്റിംഗ് കൈകാര്യം ചെയ്യുമ്പോൾ, ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ഫിനിക്സ് പ്രഭു ആണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ. റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ എന്നിവർ മേക്കപ്പ് കൈകാര്യം ചെയ്യുമ്പോൾ, മെൽവിയും അഭിജിത്തും ചേർന്നാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്നത്.  ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾക്കായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. 

Read Also: കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റി വിജയ്, ‘ലിയോ’ സിനിമയിലെ അഭിനേതാക്കളുടെ പ്രതിഫലം അറിയാം

Mammootty new movie ‘Turbo’ under Mammootty Kampany