ഇതാണോ ജോസ് അച്ചായൻ!! മമ്മൂട്ടിയുടെ പുതിയ മേക്കോവർ വൈറൽ

Mammootty new look photos : മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്‌ക്വാഡ്’ ഇപ്പോൾ മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ‘കണ്ണൂർ സ്‌ക്വാഡ്’-ന്റെ ദുബൈയിലെ പ്രമോഷൻ പരിപാടികൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ മമ്മൂട്ടിയുടെ മേക്കോവർ ആണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ചിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ സുൽഫത്ത്, നടൻ രമേശ് പിഷാരടി, നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ പുതിയ മേക്കോവർ അദ്ദേഹത്തിന്റെ ഏത് പുതിയ ചിത്രത്തിന് വേണ്ടിയുള്ളതാണ് എന്ന ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ. അതിന്റെ ചില സൂചനകൾ ഇപ്പോൾ പുറത്തുവരുന്നുമുണ്ട്

ഇതാണോ ജോസ് അച്ചായൻ!! മമ്മൂട്ടിയുടെ പുതിയ മേക്കോവർ വൈറൽ | Mammootty new look photos

മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച്, വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് വേണ്ടിയുള്ളതാണ് ഈ മേക്കോവർ എന്നാണ് കരുതപ്പെടുന്നത്. ഈ ചിത്രത്തിൽ ഒരു അച്ചായൻ ആയി ആണ് മമ്മൂട്ടി എത്തുന്നത്, എന്നിരുന്നാലും ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, സോഷ്യൽ മീഡിയയിൽ മറ്റുചില സംശയങ്ങളും ആരാധകർ പങ്കുവെക്കുന്നു.

ഏറെ കാലമായി ആരാധകർ കാത്തിരിക്കുന്ന ‘ബിലാൽ’ ചിത്രീകരണം ആരംഭിക്കുകയാണോ എന്ന സംശയവും ആരാധകരിൽ ഉടലെടുത്തിരിക്കുന്നു. എന്തുതന്നെയായാലും, മമ്മൂട്ടിയുടെ പുതിയ മേക്കോവർ മലയാള സിനിമ ആരാധകർക്കിടയിൽ വളരെയധികം ശ്രദ്ധിക്കപ്പെടുകയും, ചർച്ചയാവുകയും ചെയ്തിരിക്കുകയാണ്.

Read Also: ബിഗ് ബോസ് പുതിയ സീസണ് ഇന്ന് തുടക്കം!! മത്സരാർത്ഥികളെ അറിയാം

Mammootty new look photos

MammoottyMovie Promotionviral Photos
Comments (0)
Add Comment