മലയാള സിനിമ ഇൻഡസ്ട്രിയിൽ അപൂർവ നേട്ടം കൈവരിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

Mammootty movies box office brilliance: മലയാള സിനിമയിലെ മമ്മൂട്ടി യുഗം! അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി സിനിമകൾ എല്ലാം വിജയമായതിനാൽ തന്നെ, നമുക്ക് അതിനെ ഇങ്ങനെ വിശേഷിപ്പിക്കാം. എന്നാൽ, ഇത് പൂർണ്ണമായി ശരിയല്ല താനും. അരനൂറ്റാണ്ടിലേറെ കാലമായി തുടരുന്ന മമ്മൂട്ടിയുടെ സിനിമ കരിയറിനെ ആകെ മൊത്തം നമുക്ക് മമ്മൂട്ടി യുഗം എന്ന് വിശേഷിപ്പിക്കാം.

മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ മമ്മൂട്ടി എന്ന നടൻ പ്രേക്ഷകർക്ക് സമ്മാനിച്ച ധാരാളം വിസ്മയങ്ങൾ നമുക്ക് കാണാൻ സാധിക്കും. എന്നാൽ, ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സിനിമകളുടെ വിജയ പരാജയങ്ങൾ അളന്നു നോക്കുന്ന ഈ പുതിയ കാലത്ത്, ‘50 കോടി ക്ലബ്‌’ എന്ന് പറയുന്നത് ഒരു നാഴികക്കല്ലാണ്. ഇന്ന് മലയാള സിനിമകൾ 100-ഉം, 200-ഉം കോടി കളക്ഷൻ പിന്നിട്ട്,

ഈ ഇൻഡസ്ട്രിയുടെ മികവ് തെളിയിച്ചു കഴിഞ്ഞു. എന്നിരുന്നാലും, ഇന്ന് ഒരു ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം എന്ന് കണക്കാക്കുന്നത്, അതിന്റെ കളക്ഷൻ കുറഞ്ഞത് 50 കോടി മറികടന്നോ എന്ന് പരിഗണിച്ചാണ്. വർഷം 300 ഓളം സിനിമകൾ തീയറ്ററുകളിൽ എത്തുന്ന ഈ കാലത്ത്, 50 കോടി ബോക്സ് ഓഫീസ് കളക്ഷൻ പിന്നിടുക എന്നത് ഒരു വലിയ നേട്ടം തന്നെയാണ്. തുടർച്ചയായി മൂന്ന് വർഷങ്ങൾ ഈ നേട്ടത്തിൽ എത്തുന്ന നടൻ ആയി മാറിയിരിക്കുകയാണ് മമ്മൂട്ടി.

2022-ൽ അമൽ നീരദ് സംവിധാനം ചെയ്ത അദ്ദേഹം തന്നെ നിർമ്മിച്ച ‘ഭീഷ്മപർവ്വം’, 2023-ൽ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി നിർമ്മിച്ച ‘കണ്ണൂർ സ്ക്വാഡ്’ എന്നീ സിനിമകൾ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ, രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ കൂടി 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചതോടെ, തുടർച്ചയായി മൂന്ന് വർഷങ്ങൾ ഈ നേട്ടം കൈവരിക്കുന്ന നടനായി മാറിയിരിക്കുകയാണ് മമ്മൂട്ടി.

Box officeBramayugamMammootty
Comments (0)
Add Comment