Mammootty movies 2023 verdict

മോളിവുഡ് മാൻ ഓഫ് ദി ഇയർ!! 2023-ന്റെ താരമായി മമ്മൂട്ടി

Mammootty movies 2023 verdict. Kaathal the Core boxoffice collection

Mammootty movies 2023 verdict: 2023 കലണ്ടർ വർഷത്തെ മലയാള സിനിമകൾ പരിശോധിച്ചാൽ, ധാരാളം വിജയ ചിത്രങ്ങളും പരാജയ ചിത്രങ്ങളും കാണാൻ സാധിക്കും. എന്നാൽ, അഭിനേതാക്കളെ പരിശോധിച്ചാൽ, 2023 കലണ്ടർ വർഷം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എത്രത്തോളം മികച്ച് നിൽക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും.

തന്റെ അരനൂറ്റാണ്ടിലേറെ കാലമായ സിനിമ കരിയറിൽ, ധാരാളം വ്യത്യസ്തമായ കഥാപാത്രങ്ങൾ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, 2023-ൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങൾ ഓരോന്നിനും വ്യത്യസ്തമായ വിശേഷണങ്ങൾ ഉണ്ട്. കൊമേഴ്സ്യൽ, സാമൂഹിക പ്രതിബദ്ധത, കലാമൂല്യം, പരീക്ഷണം എന്നിങ്ങനെ, 2023-ൽ മമ്മൂട്ടി അവതരിപ്പിച്ച ഓരോ സിനിമകളെയും അതിലെ കഥാപാത്രങ്ങളെയും വിശേഷിപ്പിക്കാം.

Mammootty movies 2023 verdict

2023 ജനുവരി 19-നാണ് മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പിറന്ന ‘നൻപകൽ നേരത്ത് മയക്കം’ റിലീസ് ചെയ്തത്. യഥാർത്ഥത്തിൽ ഇത് ഒരു പരീക്ഷണ ചിത്രമായിരുന്നെങ്കിലും, വളരെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. തുടർന്ന് ഫെബ്രുവരിയിൽ റിലീസ് ചെയ്ത ‘ക്രിസ്റ്റഫർ’ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും, കടുത്ത മമ്മൂട്ടി ആരാധകരെ സംബന്ധിച്ചിടത്തോളം, ഈ ചിത്രം അവർക്ക് ആവേഷം നൽകുന്നതായിരുന്നു.

Mammootty movies 2023 verdict

പിന്നീട്, സെപ്റ്റംബർ 28-ന് റിലീസ് ചെയ്ത റോബി വർഗീസ് രാജ് ചിത്രം ‘കണ്ണൂർ സ്‌ക്വാഡ്’ ബോക്സ് ഓഫീസ് വിജയമായി മാറി. 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച ഈ ചിത്രം, കഴിഞ്ഞ വർഷത്തെ മലയാളം സിനിമകളുടെ ബോക്സ് ഓഫീസ് കണക്കുകൾ പരിശോധിച്ചാൽ മൂന്നാം സ്ഥാനത്താണ്. ഏറ്റവും ഒടുവിൽ, നവംബർ 23-ന് തിയേറ്ററിൽ എത്തിയ ജിയോ ബേബി ചിത്രം ‘കാതൽ – ദി കോർ’, അതിന്റെ വിപ്ലവകരമായ പ്രമേയം കൊണ്ടും, മമ്മൂട്ടി എന്ന നടന്റെ മികവ് കൊണ്ടും വളരെയധികം ശ്രദ്ധിക്കപ്പെടുകയും വിജയമായി മാറുകയും ചെയ്തു.