ചലച്ചിത്ര മേളയിൽ മാസായി ‘വിധേയൻ’, 29 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററിൽ
Mammootty movie Vidheyan got applause at IFFK : ‘പഴക്കം ചെല്ലുംതോറും വീര്യം കൂടും’, ഈ വാക്യത്തിന്റെ ഒരു ഉദാഹരണം ആയിരുന്നു ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ‘വിധേയൻ’. മമ്മൂട്ടിയെ ഭാസ്കര പട്ടേലർ എന്ന പ്രതിനായക കഥാപാത്രമായി അവതരിപ്പിച്ച്, അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത, 1994-ൽ പുറത്തിറങ്ങിയ ‘വിധേയൻ’, 29 വർഷങ്ങൾക്ക് ശേഷം
വീണ്ടും ബിഗ് സ്ക്രീനിൽ എത്തിയപ്പോൾ, മികച്ച പ്രേക്ഷക സ്വീകരണമാണ് ലഭിച്ചത്. ചലച്ചിത്രമേളയിൽ ഹോമേജ് വിഭാഗത്തിലാണ് ‘വിധേയൻ’ പ്രദർശിപ്പിച്ചത്. രജിസ്ട്രേഷൻ സമയത്തും, പ്രദർശനം തുടങ്ങുന്നതിന് മുൻപും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 29 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രം, വീണ്ടും കാണാൻ പ്രേക്ഷകർ തിരക്കുകൂട്ടുന്നു എന്നത്, ആ ചിത്രത്തിന്റെ മേന്മ ഉയർത്തി കാണിക്കുന്നു.
മമ്മൂട്ടിയുടെ മികച്ച അഭിനയവും, അടൂർ ഗോപാലകൃഷ്ണന്റെ അവതരണവും ചേർന്ന മോളിവുഡിന്റെ ഒരു ക്ലാസിക് ഡ്രാമയാണ് ‘വിധേയൻ’. ചിത്രത്തിന്റെ ഓരോ ഡയലോഗുകൾക്കും തിയേറ്ററുകളിൽ ഇന്നും കൈയ്യടി വീഴുമ്പോൾ, മാറിക്കൊണ്ടിരിക്കുന്ന കാലത്തെ അതിജീവിച്ച്, പുതിയ വീക്ഷണങ്ങൾ സിനിമ പ്രേക്ഷകന് പകർന്നു നൽകുന്നതായി പ്രകടമാകുന്നു. വിജയ ഭാസ്കർ ആണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.
Mammootty movie Vidheyan got applause at IFFK
പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ, റീ മാസ്റ്റർ ചെയ്ത പതിപ്പ് ആണ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചത്. മികച്ച സിനിമ, മികച്ച നടൻ, മികച്ച സംവിധായകൻ തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടെ, നിരവധി ദേശീയ – സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള സിനിമയാണ് ‘വിധേയൻ’. കെ രവീന്ദ്രൻ നായർ ആണ്, പോൾ സക്കറിയ രചിച്ച ‘ഭാസ്കര പട്ടേലരും എന്റെ ജീവിതവും’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.
Read Also: ഈ വർഷത്തെ മികച്ച കോമഡി ചിത്രം ഉൾപ്പടെ ഈ വാരം ഒടിടി റിലീസിന് തയ്യാറെടുക്കുന്ന മലയാള സിനിമകൾ