ആട് തോമക്ക് ശേഷം, ഇനി വല്ല്യേട്ടന്റെ വരവാണ്!! മമ്മൂട്ടി ചിത്രം വീണ്ടും തിയേറ്ററുകളിൽ
Mammootty movie Valyettan set to re release : പതിറ്റാണ്ടുകൾക്ക് മുൻപ് റിലീസ് ചെയ്ത നിരവധി സിനിമകൾ ഇന്നും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതായി തുടരുന്നു എന്നതിന്റെ ഉദാഹരണമാണ് അടുത്തിടെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ പ്രദർശിപ്പിച്ച സിനിമകളിൽ ‘മണിച്ചിത്രത്താഴ്’ പ്രദർശിപ്പിച്ചപ്പോൾ കണ്ട തിരക്ക്.
നിരവധി തവണ കണ്ട സിനിമ ആയിട്ട് പോലും, തീയേറ്ററിലെ ബിഗ് സ്ക്രീനിൽ ചിത്രം എത്തിയപ്പോൾ, നിലത്ത് ഇരുന്നു പോലും കാണാൻ പ്രേക്ഷകർ തയ്യാറായി. മോഹൻലാൽ – ഭദ്രൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘സ്പടികം‘, നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k ദൃശ്യ മികവോടെ തീയേറ്ററുകളിൽ എത്തിയപ്പോഴും, വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇപ്പോൾ ഇതിൽ നിന്നെല്ലാം പ്രചോദനം നേടി,
മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’ വീണ്ടും തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. 2000-ത്തിൽ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം, മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. വളരെയധികം ജനപ്രീതി നേടിയ ഈ ആക്ഷൻ മാസ് ഫാമിലി ചിത്രം, 4k മികവോടെ വീണ്ടും തീയേറ്ററുകളിൽ എത്തിക്കാൻ ഒരുങ്ങുകയാണ് എന്ന് നിർമ്മാതാവ് തന്നെയാണ് അറിയിച്ചിരിക്കുന്നത്.
Mammootty movie Valyettan set to re release
അമ്പലക്കര ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കര, ബൈജു അമ്പലക്കര എന്നിവർ ചേർന്നാണ് ‘വല്ല്യേട്ടൻ’ നിർമ്മിച്ചിരിക്കുന്നത്. രഞ്ജിത്ത് രചന നിർവഹിച്ച ഈ ചിത്രം, രവി വർമ്മൻ ആണ് ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നിർമ്മാതാവ് ബൈജു അമ്പലക്കരയാണ് ‘വല്ല്യേട്ടൻ’ വീണ്ടും തീയറ്ററുകളിൽ എത്തിക്കാനുള്ള പദ്ധതികൾ തങ്ങൾ തയ്യാറാക്കി വരികയാണ് എന്ന് അറിയിച്ചത്.
Read Also: അലക്സാണ്ടറെ നെഞ്ചിലേറ്റി പ്രേക്ഷകർ!! ദിലീപ് ചിത്രം ‘ബാന്ദ്ര’ റിവ്യൂ