Mammootty movie set to screening in Goa film festival

മമ്മൂട്ടി ചിത്രം ആദ്യ പ്രദർശനം ഗോവയിൽ, ശേഷം കേരളത്തിൽ റിലീസ്

Mammootty movie set to screening in Goa film festival. Kathal – The Core Release Date. IFFK 2023 Date

Mammootty movie set to screening in Goa film festival : മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കാതൽ – ദി കോർ’ റിലീസിന് തയ്യാറെടുക്കുന്നു. 14 വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം എന്ന നിലയിൽ കൂടി ‘കാതൽ – ദി കോർ’ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച വേളയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും, ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി തുടരുകയായിരുന്നു.

ഇപ്പോൾ, ചിത്രം വിവിധ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ആദ്യം ഗോവ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. നവംബർ 20 മുതൽ 28 വരെ ആണ് ഈ വർഷത്തെ ഗോവ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ഇതിന് ശേഷം ‘കാതൽ – ദി കോർ’ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ചിത്രത്തിന്റെ തിയേറ്റർ റിലീസ് തീയതി ഉറപ്പായിരിക്കുകയാണ്.

Mammootty movie set to screening in Goa film festival

ഡിസംബർ 8 മുതൽ 15 വരെ ആണ് 28-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള നടക്കുന്നത്. നേരത്തെ മമ്മൂട്ടിയുടെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചിരുന്നു. അതേസമയം, ഗോവ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിന് പിന്നാലെ, ഡിസംബർ ആദ്യവാരം തന്നെ ‘കാതൽ – ദി കോർ’ തീയേറ്ററുകളിൽ റിലീസിന് എത്തും എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ‘കാതൽ – ദി കോർ’ എന്ന ഫാമിലി ചിത്രത്തിൽ, ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി തുടങ്ങി വലിയ ഒരു താരനിര തന്നെ അഭിനയിച്ചിട്ടുണ്ട്. ഷാലു കെ തോമസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് മാത്യൂസ് പുളിക്കൻ ആണ്. മമ്മൂട്ടിയുടെ അദ്ദേഹം തന്നെ നിർമ്മിച്ച ‘കണ്ണൂർ സ്ക്വാഡ്’ എന്ന ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 

Read Also: വരദരാജ മന്നാരുടെ വരവറിയിച്ചു!! ‘ഗുരുവായൂർ അമ്പലനടയിൽ’ ഉൾപ്പടെയുള്ള പൃഥ്വിരാജ് മൂവി അപ്‌ഡേറ്റുകൾ

Mammootty movie set to screening in Goa film festival