Mammootty Movie Kannur Squad OTT Rights

കിംഗ് ഓഫ് കൊത്തയുടെ പാദ പിന്തുടരില്ല!! ‘കണ്ണൂർ സ്‌ക്വാഡ്’ ഒടിടി വിശദാംശങ്ങൾ അറിയാം

Kannur Squad OTT Rights. Kannur Squad OTT Release Date. Kannur Squad OTT Platform

Mammootty Movie Kannur Squad OTT Rights : മമ്മൂട്ടി നായകനായി എത്തിയ, റോബി വർഗീസ് രാജ് സംവിധാനം ചെയ്ത, മമ്മൂട്ടി കമ്പനി നിർമ്മിച്ച ‘കണ്ണൂർ സ്ക്വാഡ്’ ഇപ്പോൾ തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സെപ്റ്റംബർ 28-ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണം ആണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

ഇപ്പോൾ, ചിത്രത്തിന്റെ ഒടിടി റിലീസ് എന്നായിരിക്കും എന്ന ആകാംക്ഷ പ്രേക്ഷകരിൽ ഉടലെടുത്തിരിക്കുകയാണ്. ഓഗസ്റ്റ് മാസം അവസാനം റിലീസ് ചെയ്ത ‘ആർഡിഎക്സ്’, ‘കിംഗ് ഓഫ് കൊത്ത‘ എന്നീ തിയേറ്ററുകളിൽ വിജയം നേടിയ ചിത്രങ്ങൾ, സെപ്റ്റംബർ മാസം അവസാന വാരം തന്നെ ഒടിടി റിലീസിന് എത്തിയിരുന്നു. ഇതോടെയാണ്, ‘കണ്ണൂർ സ്ക്വാഡ്’ ഒടിടി റിലീസുമായി ബന്ധപ്പെട്ട ചർച്ചകൾ ആരാധകർക്കിടയിൽ ആരംഭിച്ചിരിക്കുന്നത്.

Mammootty Movie Kannur Squad OTT Rights
കിംഗ് ഓഫ് കൊത്തയുടെ പാദ പിന്തുടരില്ല!! ‘കണ്ണൂർ സ്‌ക്വാഡ്’ ഒടിടി വിശദാംശങ്ങൾ അറിയാം | Kannur Squad OTT Rights

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവ് ആണ് ‘കണ്ണൂർ സ്ക്വാഡ്‘-ന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്ന ‘പുഴു’ സോണി ലിവ്-ലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. അതേസമയം, തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഏർപ്പെടുത്തിയ നിയന്ത്രണം അനുസരിച്ച്, തിയേറ്റർ റിലീസിന്റെ 41 ദിവസങ്ങൾക്ക് ശേഷം മാത്രമേ ആ ചിത്രം ഒടിടി റിലീസിന് വിടാവൂ എന്നതാണ്.

‘ആർഡിഎക്സ്’, ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങിയ സിനിമകൾ ഒന്നും ആ നിയന്ത്രണം പാലിച്ചില്ലെങ്കിലും, ‘കണ്ണൂർ സ്‌ക്വാഡ്’ ആ നിയന്ത്രണം പാലിക്കും എന്നാണ് കരുതപ്പെടുന്നത്. മമ്മൂട്ടി തന്നെ നിർമ്മിച്ച ചിത്രമായതിനാൽ, തീർച്ചയായും അദ്ദേഹം എല്ലാ നിയമങ്ങളും പാലിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ, ‘കണ്ണൂർ സ്‌ക്വാഡ്’ നവംബറിൽ ആയിരിക്കും ഒടിടി സ്ട്രീമിങ് ആരംഭിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: തബു, അനുഷ്ക ഷെട്ടി തുടങ്ങി സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ ഈ വാരം ഒടിടി റിലീസിന് എത്തുന്നു

Mammootty Movie Kannur Squad Trailer