Mammootty movie Kaathal The Core trailer

കാതല്‍ എന്ന ചിത്രവും മമ്മൂട്ടി എന്ന നടനും പ്രേക്ഷകരെ അമ്പരപ്പിക്കും, ട്രൈലർ പുറത്ത്

Mammootty movie Kaathal The Core trailer

Mammootty movie Kaathal The Core trailer : റിലീസിന് തയ്യാറെടുക്കുന്ന മമ്മൂട്ടി ചിത്രം ‘കാതൽ – ദി കോർ’ന്റെ ട്രെയിലർ പുറത്തുവിട്ടു. നവംബർ 23-ന് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ, യാതൊരു സൂചനയും നൽകാതെ കഴിഞ്ഞദിവസം അർദ്ധരാത്രിയാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്.

അതേസമയം, സിനിമയെ സംബന്ധിച്ച് ട്രെയിലർ ഏറെ സൂചനകൾ നൽകുന്നു. മാത്യു ദേവസി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മാത്യു ദേവസിയുടെ ഭാര്യ കഥാപാത്രത്തെ ആണ് നടി ജ്യോതിക അവതരിപ്പിക്കുന്നത്. ജ്യോതിക മലയാളത്തിൽ എത്തുന്ന മൂന്നാമത്തെ ചിത്രമാണ് ‘കാതൽ – ദി കോർ’. ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ’ ഉൾപ്പെടെയുള്ള സിനിമകളുടെ സംവിധായകനായ ജിയോ ബേബി

Mammootty movie Kaathal The Core trailer
Mammootty movie Kaathal The Core trailer

സംവിധാനം ചെയ്ത ഈ ചിത്രം, ഒരു ഫാമിലി ഡ്രാമ ആണെങ്കിൽ കൂടി, അതിൽ ഒരു വ്യത്യസ്തത ഉണ്ട് എന്ന് സംവിധായകൻ സൂചന നൽകിയിരുന്നു. നേരത്തെ ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നെങ്കിലും, കഥ സാഹചര്യത്തെ സംബന്ധിച്ചുള്ള ഒരു സൂചന അതിൽനിന്ന് വ്യക്തമായിരുന്നില്ല. എന്നാൽ, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ട്രെയിലറിൽ നിന്ന്, 20 വർഷത്തോളം പിന്നിട്ട മാത്യു ദേവസിയുടെയും ഭാര്യയുടെയും  ദാമ്പത്യ ജീവിതത്തിൽ

Mammootty movie Kaathal The Core trailer

സംഭവിച്ച ചില പ്രശ്നങ്ങളിലേക്കാണ് സിനിമ മിഴി തുറക്കുന്നത് എന്ന കാര്യം മനസ്സിലാക്കാൻ സാധിക്കുന്നു. മാത്യു ദേവസി ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരാർത്ഥി ആകാൻ തീരുമാനിക്കുന്നതും, ഇതു സംബന്ധിച്ച് അദ്ദേഹത്തിന്റെ മക്കളിൽ നിന്ന് ഉൾപ്പെടെ ഉയരുന്ന അഭിപ്രായ ഭിന്നതകളും ട്രെയിലറിൽ കാണാൻ സാധിക്കുന്നു. എന്നാൽ, ട്രെയിലറിൽ ജ്യോതികയുടെ സംഭാഷണങ്ങൾ ഒന്നും തന്നെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 

Read Also: നെടുമുടി വേണു ഉൾപ്പടെ വിടപറഞ്ഞ ഇതിഹാസങ്ങൾ ഒരിക്കൽക്കൂടി ബിഗ് സ്‌ക്രീനിലേക്ക്