Mammootty movie Kaathal the Core review

മമ്മൂട്ടി വീണ്ടും ഞെട്ടിച്ചു!! കാതൽ – ദി കോർ പ്രേക്ഷക പ്രതികരണം

Mammootty movie Kaathal Review. Kaathal The Core Review. Kaathal The Core Theatre Response

Mammootty movie Kaathal the Core review : മമ്മൂട്ടിയെ നായക കഥാപാത്രത്തിൽ അവതരിപ്പിച്ച് ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ – ദി കോർ’ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. മലയാള സിനിമ ഇതുവരെ ചർച്ച ചെയ്യാത്ത വിപ്ലവകരമായ വിഷയം ചർച്ച ചെയ്യുന്ന സിനിമ, മമ്മൂട്ടി ഇതുവരെ ചെയ്തിട്ടില്ലാത്ത സിനിമ

എന്നിങ്ങനെ ഒക്കെയായിരുന്നു റിലീസിന് മുന്നേ അണിയറ പ്രവർത്തകർ ‘കാതൽ – ദി കോർ’-ന് നൽകിയ വിശേഷണങ്ങൾ. ഇത് ശരിവെക്കുന്ന പ്രതികരണങ്ങളാണ്, തിയേറ്ററുകളിൽ എത്തി ഫസ്റ്റ് ഷോ കണ്ടിറങ്ങിയ പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ‘കാതൽ – ദി കോർ’ വ്യത്യസ്തമായ ഒരു കുടുംബ ചിത്രമാണ്. അതിലെ ഇമോഷണൽ രംഗങ്ങൾ, സിനിമ ചർച്ച ചെയ്യുന്ന സാമൂഹിക വിഷയം എന്നിവ പ്രേക്ഷകന്റെ ഹൃദയങ്ങളെ തൊടുന്നു.

Mammootty movie Kaathal the Core review
Mammootty movie Kaathal the Core review

മമ്മൂട്ടി അവതരിപ്പിച്ച മാത്യു ദേവസ്സി എന്ന കഥാപാത്രം തന്നെയാണ് സിനിമയുടെ കാതൽ. ഇന്ത്യൻ സിനിമയിൽ തന്നെ സൂപ്പർസ്റ്റാറുകൾ ചെയ്യാൻ മടിക്കുന്ന ഒരു കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയവും, ജിയോ ബേബി എന്ന സംവിധായകന്റെ അവതരണവും ‘കാതൽ – ദി കോർ’ എന്ന ചിത്രത്തെ അതിന്റെ എല്ലാ മേന്മകളോടും കൂടി പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

സിനിമ ചർച്ചചെയ്യുന്ന വിഷയവും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു എന്നതാണ് അവരുടെ പ്രതികരണങ്ങളിൽ പ്രകടമാകുന്നത്. തീർച്ചയായും, തീയേറ്ററുകളിൽ നിന്ന് വരുന്ന ആദ്യ പ്രതികരണങ്ങൾ അനുസരിച്ച്, ‘കാതൽ – ദി കോർ’ മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മറ്റൊരു വിജയചിത്രം കൂടി പിറന്നിരിക്കുന്നു എന്ന് വേണം പറയാൻ. 

Read Also: കാതലിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പരിചയപ്പെടാം, ഇത് തികച്ചും പുതുമയുള്ള കഥ

Mammootty movie Kaathal the Core review