Mammootty movie Kaathal The Core Pre Release Teaser

മാത്യു – ഓമന ദമ്പതികളുടെ ദാമ്പത്യവും സ്നേഹവും, ‘കാതൽ ദി കോർ’ പുതിയ ടീസർ പുറത്ത്

Mammootty movie Kaathal The Core Pre Release Teaser : മാത്യു ദേവസിയുടെയും ഓമന മാത്യുവിന്റെയും ദാമ്പത്യ ജീവിതത്തിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ‘കാതൽ – ദി കോർ’. ഒരു ഫാമിലി ഡ്രാമ ആണെങ്കിൽ കൂടി, ജിയോ ബേബി എന്ന സംവിധായകൻ മറ്റുള്ളവർ പറയാൻ മടിക്കുന്ന

പ്രമേയമാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നവംബർ 23-ന് ‘കാതൽ – ദി കോർ’ തിയേറ്ററുകൾ എത്താൻ തയ്യാറെടുക്കുകയാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രീ റിലീസ് ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ജ്യോതിക അവതരിപ്പിക്കുന്ന ഓമന മാത്യു എന്ന കഥാപാത്രം, മമ്മൂട്ടി അവതരിപ്പിക്കുന്ന മാത്യു ദേവസിയോട് പറയുന്ന ഒരു ഡയലോഗ് മാത്രമാണ് പ്രീ റിലീസ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Mammootty movie Kaathal The Core Pre Release Teaser
Mammootty movie Kaathal The Core Pre Release Teaser

അതേസമയം, മാത്യു ദേവസിയുടെയും ഓമന മാത്യുവിന്റെയും വ്യത്യസ്തമായ മുഖഭാവങ്ങൾ ടീസറിൽ ഉൾക്കൊള്ളുന്നു. അവരുടെ ദീർഘകാലം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിൽ ഒരു അപ്രതീക്ഷിത സംഭവം നടക്കുകയും, തുടർന്ന് വിള്ളൽ സംഭവിക്കുകയും ചെയ്യുന്നു എന്നതിന്റെ സൂചനയാണ് ഇതുവരെ പുറത്തുവന്ന ടീസറുകളും പോസ്റ്ററുകളും പ്രേക്ഷകർക്ക് നൽകുന്നത്. ചിത്രത്തിലെ ഒരു ഗാനവും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

Mammootty movie Kaathal The Core Pre Release Teaser

ഒരു സാധാരണ കുടുംബ ചിത്രമല്ല ‘കാതൽ – ദി കോർ’ എന്ന് നേരത്തെ തന്നെ സംവിധായകൻ വ്യക്തമാക്കിയിരുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഹോമോസെക്ശ്വൽ വിഷയം ചിത്രം കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്തുതന്നെയായാലും, ഏറെ നാളത്തെ ഇടവേളക്ക് ശേഷമുള്ള ജ്യോതികയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവും, മമ്മൂട്ടിയുടെ ഒരു കുടുംബചിത്രം എന്ന നിലക്കും ‘കാതൽ – ദി കോർ’ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു. 

Read Also: ആറംഗ കുടുംബം ഒരു ബൈക്കിൽ, ഒരു ഭാരത സർക്കാർ ഉത്പന്നം ഫസ്റ്റ് ലുക്ക്