Mammootty movie Kaathal The Core first video song out

‘എന്നും എൻ കാവൽ’ മാത്യു ദേവസ്സിയുടെ ജീവിതം പ്രേക്ഷകന് മുന്നിൽ

Mammootty movie Kaathal The Core first video song out : മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കാതൽ – ദി കോർ’. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം, ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ നവംബർ 23-ന് തീയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ വ്യത്യസ്തമായ പോസ്റ്ററുകൾ, ഇത് ഒരു കുടുംബ ചിത്രമാണ് എന്ന സൂചന നൽകിയെങ്കിലും, വ്യക്തമായ ഒരു കാഴ്ചപ്പാട് ആരാധകർക്ക് സിനിമയെ സംബന്ധിച്ച് ലഭിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം….

Mammootty movie Kaathal The Core first video song out : മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കാതൽ – ദി കോർ’. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം, ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ നവംബർ 23-ന് തീയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ വ്യത്യസ്തമായ പോസ്റ്ററുകൾ,

ഇത് ഒരു കുടുംബ ചിത്രമാണ് എന്ന സൂചന നൽകിയെങ്കിലും, വ്യക്തമായ ഒരു കാഴ്ചപ്പാട് ആരാധകർക്ക് സിനിമയെ സംബന്ധിച്ച് ലഭിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇത് ഒരു വ്യത്യസ്തമായ രീതിയിലുള്ള കുടുംബചിത്രമാണ് എന്നാണ് സംവിധായകൻ തന്നെ ചിത്രത്തെക്കുറിച്ച് ഒരിക്കൽ പറഞ്ഞത്. ഇപ്പോൾ, ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ഈ ഗാനത്തിന്റെ ദൃശ്യങ്ങളിൽ 

Mammootty movie Kaathal The Core first video song out
Mammootty movie Kaathal The Core first video song out

ഒരുപാട് കാര്യങ്ങൾ പ്രേക്ഷകന് ലഭ്യമാകുന്നു. ലിറിക്കൽ വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത് എങ്കിലും, കാരിക്കേച്ചർ രൂപേണെ ഒരു കുടുംബ കഥ തന്നെ പറഞ്ഞു വെക്കുന്നുണ്ട്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന മമ്മൂട്ടി – ജ്യോതിക എന്നിവർ അവതരിപ്പിക്കുന്ന മാത്യു ദേവസിയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും വിവാഹം, പ്രസവം തുടങ്ങി

Mammootty movie Kaathal The Core first video song out

ജീവിതത്തിലെ നിരവധി മുഹൂർത്തങ്ങൾ ഈ ഗാന രംഗത്തിൽ കാണാൻ സാധിക്കുന്നു. മാത്യൂസ് പുളിക്കൻ സംഗീതം നൽകിയ ‘എന്നും എൻ കാവൽ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജി വേണുഗോപാൽ, കെഎസ് ചിത്ര എന്നിവർ ചേർന്നാണ്. ഗാനം അവസാനിക്കുന്നിടത്ത്, എന്താണ് ഈ സിനിമ പറയുന്നത് എന്നറിയാൻ പ്രേക്ഷകരിൽ ആകാംക്ഷ വർദ്ധിപ്പിക്കുന്നു. 

Read Also: ആട് തോമക്ക് ശേഷം, ഇനി വല്ല്യേട്ടന്റെ വരവാണ്!! മമ്മൂട്ടി ചിത്രം വീണ്ടും തിയേറ്ററുകളിൽ