മമ്മൂട്ടി ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്, ‘കാതൽ ദി കോർ’ ഉള്ളടക്കം പ്രശ്‌നം
Mammootty movie Kaathal the Core banned in GCC countries : മമ്മൂട്ടി – ജ്യോതിക കൂട്ടുകെട്ടിൽ ജിയോ ബേബി ഒരുക്കിയ ‘കാതൽ – ദി കോർ’ എന്ന ചിത്രത്തിന് റിലീസിന് മുന്നേ കനത്ത തിരിച്ചടി. മമ്മൂട്ടി കമ്പനി നിർമ്മിച്ച ഈ ചിത്രം, 2023-ൽ പ്രേക്ഷകർ ഏറെ പ്രതീക്ഷ വെച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. നവംബർ 23-നാണ് ചിത്രത്തിന്റെ ഗ്രാൻഡ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിന് പുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും, ജിസിസി രാജ്യങ്ങൾ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലും നവംബർ 23-ന് തന്നെ ചിത്രം റിലീസ് ചെയ്യാൻ ആയിരുന്നു തീരുമാനം. എന്നാൽ, ഇപ്പോൾ നിരവധി ഗൾഫ് രാജ്യങ്ങൾ ‘കാതൽ – ദി കോർ’ റിലീസിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളാണ് നിലവിൽ ചിത്രത്തിന്
വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, യുഎഇ-യിൽ ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നെങ്കിലും, ഇപ്പോൾ അത് നിർത്തിവച്ചിരിക്കുകയാണ്. കൂടുതൽ ഗൾഫ് രാജ്യങ്ങൾ ‘കാതൽ – ദി കോർ’ റിലീസ് റദ്ദാക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം ഉൾക്കൊള്ളുന്ന പ്രമേയം ആണ് ഗൾഫ് രാജ്യങ്ങളുടെ ഈ വിലക്കിന് കാരണം. ഹോമോസെക്ഷ്വാലിറ്റി എന്ന വിഷയത്തെ ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്.
എന്നാൽ, ‘കാതൽ – ദി കോർ’ കൈകാര്യം ചെയ്യുന്ന വിഷയം തങ്ങളുടെ രാജ്യത്തിന്റെ ഐഡിയോളജിക്ക് വിപരീതമാണ് എന്ന കണ്ടെത്തലിനെ തുടർന്നാണ് ഗൾഫ് രാജ്യങ്ങൾ ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും, നവംബർ 23-ന് ചിത്രം ഗൾഫ് രാജ്യങ്ങളിൽ റിലീസ് ഉണ്ടാകില്ല എന്നത് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.
Read Also: മാത്യു – ഓമന ദമ്പതികളുടെ ദാമ്പത്യവും സ്നേഹവും, ‘കാതൽ ദി കോർ’ പുതിയ ടീസർ പുറത്ത്
Mammootty movie Kaathal the Core banned in GCC countries
#Mammootty's film banned in Qatar and Kuwait: https://t.co/YmftJl0xfn
— TrackTollywood (@TrackTwood) November 21, 2023