വീട്ടിൽ ജന്മദിനം ആഘോഷിച്ച് വിഎസ് അച്യുതാനന്ദൻ!! ചിത്രങ്ങൾ പങ്കുവെച്ച് മകൻ അരുൺ കുമാർ

Mammootty Mohanlal wish VS Achuthanandan 100th birthday : കേരളത്തിന്റെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് തുടങ്ങിയ നിലകളിൽ എല്ലാം പ്രസിദ്ധിയാർജിച്ച വ്യക്തിയാണ് സഖാവ് വിഎസ് അച്യുതാനന്ദൻ. ഇന്ന് (ഒക്ടോബർ 20) തന്റെ 100-ാം ജന്മദിനം ആഘോഷിക്കുന്ന അച്യുതാനന്ദൻ സഖാവിന്, അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്ന വിവിധ മേഖലകളിൽ നിന്നുള്ള ധാരാളം പേർ ജന്മദിന ആശംസകൾ നേർന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന്, പൊതുവേദികളിൽ നിന്നെല്ലാം വിട്ടുനിൽക്കുന്ന അച്യുതാനന്ദൻ, ഇപ്പോൾ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്. സാധാരണ രീതിയിൽ ജന്മദിനം വലിയ രീതിയിൽ ആഘോഷിക്കാറില്ലെങ്കിലും, തനിക്ക് ജന്മദിനം നേരാൻ എത്തുന്നവരെ കാണാൻ സഖാവ് സമയം കണ്ടെത്താറുണ്ട്. എന്നാൽ, ഇത്തവണ അത് സംഭവിച്ചില്ല.

വീട്ടിൽ ജന്മദിനം ആഘോഷിച്ച് വിഎസ് അച്യുതാനന്ദൻ!! ചിത്രങ്ങൾ പങ്കുവെച്ച് മകൻ അരുൺ കുമാർ | Mammootty Mohanlal wish VS Achuthanandan 100th birthday

ഡോക്ടറുടെ നിർദ്ദേശപ്രകാരം സഖാവിന്റെ മുറിയിലേക്ക് അദ്ദേഹത്തെ നേരിട്ട് സന്ദർശിക്കാൻ ആർക്കും അനുവാദം ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, ഭാര്യയും മകനും മറ്റു അടുത്ത ബന്ധുക്കളും ചേർന്ന് വീടിനകത്ത് വെച്ച് തന്നെ ചെറിയ രീതിയിൽ ജന്മദിനം ആഘോഷിക്കുകയുണ്ടായി. ഇതിന്റെ ചിത്രങ്ങൾ അച്യുതാനന്ദന്റെ മകൻ അരുൺകുമാർ സോഷ്യൽ മീഡിയയിൽ പങ്കെടുക്കുകയുണ്ടായി.

മലയാള നടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ എല്ലാവരും അച്യുതാനന്ദന് ജന്മദിന ആശംസകൾ നേർന്നു. “നൂറാം പിറന്നാളിൻ്റെ നിറവിൽ നിൽക്കുന്ന കേരളത്തിൻ്റെ പ്രിയപ്പെട്ട വി എസിന് സ്നേഹാശംസകൾ,” എന്നാണ് മോഹൻലാൽ കുറിച്ചത്. “പ്രിയപ്പെട്ട വി.എസിന് നൂറാം ജന്മദിനാശംസകൾ,” എന്നായിരുന്നു മമ്മൂട്ടി വിഎസ് അച്യുതാനന്ദന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‘

Read Also: നൂറിന്റെ നിറവിൽ സഖാവ് വിഎസ്!! അച്യുതാനന്ദനെ അനുകരിക്കുന്ന സുരാജ് വെഞ്ഞാറമൂട്, വീഡിയോ

Mammootty wish VS Achuthanandan 100th birthday

Celebrity BirthdayMammoottyMohanlal
Comments (0)
Add Comment