എമ്പുരാൻ അപ്ഡേറ്റ് പങ്കുവെച്ച് മോഹൻലാൽ, രണ്ട് കിടിലൻ പ്രഖ്യാപനങ്ങളുമായി മമ്മൂട്ടി

Mammootty Mohanlal shares their new movie updates : മലയാള ഫിലിം ഇൻഡസ്ട്രിയുടെ നെടും തൂണുകളാണ് മമ്മൂട്ടിയും മോഹൻലാലും. മുൻപ്, ഇരുവരുടെയും സിനിമകൾ ഒരേ ദിവസം റിലീസ് ചെയ്ത് ഉൾപ്പെടെ, വലിയ കൊമ്പ് കോർക്കലുകൾക്ക്‌ തിയേറ്ററുകളിൽ പ്രേക്ഷകർ സാക്ഷികളായിട്ടുണ്ട്. എന്നാൽ, അടുത്തിടെ മമ്മൂട്ടി – മോഹൻലാൽ സിനിമകൾ

ഒരേ സമയത്ത് വരുന്നത് വളരെ ചുരുങ്ങിയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ഇരുവരുടെയും വരാനിരിക്കുന്ന പ്രോജക്ടുകൾ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെ ഏറെ പ്രതീക്ഷ നൽകുന്നതാണ്. മാത്രമല്ല, ഏതാണ്ട് അടുത്തടുത്തായി മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നിരവധി സിനിമകളാണ് വരുന്ന ദിവസങ്ങളിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ഇരുവരും അവരവരുടെ പ്രോജക്ടുകളുടെ പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചത് തന്നെ പ്രേക്ഷകർക്ക് ആവേശം നൽകിയിരിക്കുകയാണ്.

Mammootty Mohanlal shares their new movie updates

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എമ്പുരാൻ’. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് (നവംബർ 11) വൈകിട്ട് 5 മണിക്ക് പുറത്തിറക്കും എന്ന് മോഹൻലാൽ അറിയിച്ചതിന് തൊട്ടുപിന്നാലെ തന്റെ പുതിയ സിനിമയുടെ ഒരു അപ്ഡേറ്റ് മമ്മൂട്ടിയും പങ്കുവെച്ചിരിക്കുന്നു. മമ്മൂട്ടി – ജ്യോതിക കൂട്ടുകെട്ടിൽ ജിയോ ബേബി ഒരുക്കിയ ‘കാതൽ – ദി കോർ’ എന്ന

ഈ മാസം റിലീസിന് ഒരുങ്ങുന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് ഇന്ന് (നവംബർ 11) വൈകിട്ട് 6 മണിക്ക് പ്രേക്ഷകരിലേക്ക് എത്തും. ഇതിന് പുറമെ, നാളെ (നവംബർ 12) വൈകിട്ട് 5 മണിക്ക് തന്റെ മറ്റൊരു പുതിയ സിനിമയായ ‘ബസൂക്ക’യുടെ ഒരു കിടിലൻ അപ്ഡേറ്റ് ഉണ്ടാകുമെന്ന് മമ്മൂട്ടി ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. ‘ബസൂക്കയുടെ അടുത്ത ലെവൽ വെളിപ്പെടുത്തുന്നു’ എന്ന നിലക്കാണ് മമ്മൂട്ടിയുടെ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ബിഗ് എം-സിന്റെ ഈ അറിയിപ്പുകൾ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നു. 

Read Also: ആട് തോമക്ക് ശേഷം, ഇനി വല്ല്യേട്ടന്റെ വരവാണ്!! മമ്മൂട്ടി ചിത്രം വീണ്ടും തിയേറ്ററുകളിൽ

Mammootty Mohanlal shares their new movie updates

MammoottyMohanlalMovie Poster
Comments (0)
Add Comment