Mammootty Mohanlal gay characters

മമ്മൂട്ടിയും പൃഥ്വിരാജും ചിന്തിക്കുന്നതിന് മുന്നേ അള്ളാപിച്ച മൊല്ലാക്കയായി എത്തിയ മോഹൻലാൽ

Mammootty Kaathal the Core movie character. Mohanlal gay character

Mammootty Mohanlal gay characters: ജിയോ ബേബിയുടെ ‘കാതൽ – ദി കോർ’ പ്രേക്ഷക – നിരൂപകര ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്, ചിത്രത്തിലെ സ്വവർഗാനുരാഗിയായ കേന്ദ്ര കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചു എന്നതാണ്. മാത്യു ദേവസി എന്ന മമ്മൂട്ടിയുടെ കഥാപാത്രം,

മലയാള സിനിമയുടെ പുതിയൊരു മാറ്റത്തെയാണ് അടിവരയിടുന്നത്. അതേസമയം, പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി തുടങ്ങിയ ശ്രദ്ധേയരായ മലയാള നടന്മാരും നേരത്തെ ഗേ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, നായക കഥാപാത്രം സ്വവർഗാനുരാഗിയാണ് എന്ന പ്രമേയത്തെ മാത്രം ആസ്പദമാക്കി ഒരുക്കിയതിനാലാണ് ‘കാതൽ – ദി കോർ’ ശ്രദ്ധ നേടുന്നത്. എന്നാൽ, മമ്മൂട്ടിയും നിവിൻ പോളിയും പൃഥ്വിരാജ് എല്ലാം ഈ കഥാപാത്രങ്ങളെ കുറിച്ച് ചിന്തിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ്

Mammootty Mohanlal gay characters

മോഹൻലാൽ ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 2003-ൽ നിർമ്മിച്ച ‘കഥയാട്ടം’ എന്ന അവതരണത്തിൽ, ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിലെ അള്ളാപിച്ച മൊല്ലാക്ക എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ട്. ‘കാതൽ – ദി കോർ’ ചർച്ചയാകുന്ന വേളയിൽ, മോഹൻലാൽ അള്ളാപിച്ച മൊല്ലാക്കയായി പകർന്നാടിയ രംഗങ്ങൾ

Mohanlal gay character

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇത് ഒരു വിപ്ലവകരമായ വിഷയമായി ആണ് ‘കാതൽ – ദി കോർ’ അവതരിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും, ‘കാതൽ – ദി കോർ’ എന്ന സിനിമ പ്രേക്ഷകർ ഏറ്റെടുത്തതോടെ, ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യാൻ മലയാളികൾ ആഗ്രഹിക്കുന്നു എന്ന കാര്യം വ്യക്തമാണ്. ഇത്തരം ആശയങ്ങൾ ഉൾക്കൊള്ളുന്ന കൂടുതൽ സിനിമകൾ മലയാളത്തിൽ നിന്ന് വരും എന്ന് തന്നെ പ്രതീക്ഷിക്കാം. 

Read Also: വരദരാജ മന്നാർ പണി തുടങ്ങി, സലാർ അപ്ഡേറ്റ് പങ്കുവെച്ച് പൃഥ്വിരാജ്