മലയാളത്തിന്റെ ബിഗ് എംസിനെ തേടി തമിഴിൽ നിന്ന് വമ്പൻ ഓഫർ, മമ്മൂട്ടി എൽസിയുവിലേക്കോ

Mammootty Mohanlal got big offers from tamil movies : മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും കോളിവുഡിൽ നിന്ന് ഒരു ബിഗ് കോൾ എത്തിയിരിക്കുകയാണ്. ഇരുവരുടെയും പൈപ്പ് ലൈനിൽ നിരവധി മലയാള സിനിമകൾ ആണ് ഉള്ളതെങ്കിലും, തമിഴിൽനിന്ന് ഇരുവർക്കും ഗംഭീര ഓഫറാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

തലൈവർ രജനീകാന്തിന്റെ 171-ാം സിനിമ സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണ്. ഈ ചിത്രത്തിലേക്കാണ് ലുകേഷ് മമ്മൂട്ടിയെ സമീപിച്ചിരിക്കുന്നത്. ഇത് സംഭവിക്കുകയാണെങ്കിൽ, ‘ദളപതി’ക്ക്‌ ശേഷം 33 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും രജനികാന്ത് ഒന്നിക്കുന്ന ചിത്രമായി ഇത് മാറും. ‘തലൈവർ 171’ന് എൽസിയു ബന്ധം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ഇത് ലോകേഷ് കനകരാജിന്റെ സിനിമ പ്രപഞ്ചത്തിലേക്കുള്ള 

Mammootty Mohanlal got big offers from tamil movies

മമ്മൂട്ടിയുടെയും രജനീകാന്തിന്റെയും എൻട്രി ആയും ആരാധകർ കണക്കാക്കുന്നു. മമ്മൂട്ടി ഈ ഓഫർ സ്വീകരിക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ശിവകാർത്തികേയന്റെ വരാനിരിക്കുന്ന വമ്പൻ പ്രോജക്റ്റിലേക്കാണ് മോഹൻലാലിനെ സമീപിച്ചിരിക്കുന്നത്. എആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘എസ്കെ 23’ എന്നാണ് താൽക്കാലിക പേര് ഇട്ടിരിക്കുന്നത്.

Mammootty Mohanlal got big offers from tamil movies

ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കാൻ നടൻ മോഹൻലാലിനെ സമീപിച്ചിരിക്കുന്നു. കൂടാതെ, ഈ കഥാപാത്രത്തിനായി നടൻ വിദ്യുത് ജംവാലിനെയും സമീപിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ഒരു ആക്ഷൻ എന്റർടൈനറായി ഒരുക്കുന്ന ഈ ചിത്രം, ശിവകാർത്തികേയന്റെ ഏറ്റവും ബഡ്ജറ്റ് ഉയർന്ന ചിത്രം ആയിരിക്കും. ഈ രണ്ട് സിനിമകളുടെയും സംഗീതം നിർവഹിക്കുന്നത് അനിരുദ്ധ് ആണ്. 

Read Also: യോദ്ധാവായി സൂര്യ, സ്റ്റൈലിഷായി മമ്മൂട്ടി!! രണ്ട് സിനിമകൾക്കും പിറകിൽ പ്രവർത്തിച്ച മലയാളി

Lokesh KanakarajMammoottyMohanlal
Comments (0)
Add Comment