Mammootty Kannur Squad making video

പേടിച്ചോ? സുമ്മാ നടിപ്പ് താ!! തന്റെ അഭിനയം കണ്ട് ഞെട്ടിയ ക്യാമറമാനെ കൂൾ ആക്കി മമ്മൂക്ക

Mammootty Kannur Squad making video

Mammootty Kannur Squad making video: മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തിൽ എത്തിയ, കഴിഞ്ഞ വർഷം റിലീസ് ചെയ്ത ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത നാല് പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ബോക്സോഫീസിൽ 85 കോടി രൂപയോളം ചിത്രം കളക്ഷൻ നേടുകയും ചെയ്തു.

ചിത്രത്തിൽ എഎസ്ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും എല്ലാം തന്നെ പ്രേക്ഷകർ കൈയടിച്ച് സ്വീകരിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ മേക്കിങ് വീഡിയോകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു കൊണ്ടിരിക്കുകയാണ്. അണിയറ പ്രവർത്തകർ ആദ്യം ഇറക്കിയ മേക്കിങ് വീഡിയോകൾക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ,

അണിയറ പ്രവർത്തകർ കൂടുതൽ വീഡിയോകൾ പുറത്തിറക്കുന്നത് തുടർന്നുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിൽ പുറത്തിറക്കിയ വീഡിയോയിൽ, മമ്മൂട്ടിയുടെ ഒരു രംഗം ചിത്രീകരിക്കുന്നതിന്റെ കാഴ്ച ശ്രദ്ധ നേടി. മമ്മൂട്ടി തോക്ക് പിടിച്ച് ഒരു ഡയലോഗ് പറഞ്ഞശേഷം കാൽമുട്ട് മടക്കി ഇടിക്കുന്നത് ആയിരുന്നു രംഗം. എന്നാൽ ഈ സീൻ പകർത്തിയ ഛായാഗ്രഹകന്റെ പെട്ടെന്നുള്ള റിയാക്ഷൻ മമ്മൂട്ടി ഉൾപ്പെടെയുള്ള അഭിനേതാക്കളിൽ ചിരി പടർത്തി.

മമ്മൂട്ടിയുടെ പെട്ടന്നുള്ള ആക്ഷൻ ക്യാമറാമാനെ ഞെട്ടിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ മമ്മൂട്ടി അദ്ദേഹത്തോട് സൗമ്യമായി സംസാരിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അത്രമാത്രം റിയലിസ്റ്റിക് ആണ് എന്നാണ് ഈ രംഗങ്ങൾ എടുത്തുകാണിക്കുന്നത്. തീർച്ചയായും ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് നൽകുന്ന ചിത്രമാണെങ്കിൽ കൂടി, വളരെയധികം റിയലിസ്റ്റിക് കാഴ്ചകളോടെ ആണ് കണ്ണൂർ സ്ക്വാഡ് ഒരുക്കിയത്.