കാത്തിരിപ്പിനൊടുവിൽ ‘കാതൽ – ദി കോർ’ റിലീസ് പ്രഖ്യാപിച്ച് മെഗാസ്റ്റാർ

Mammootty Jyothika new movie Kaathal The Core release date : ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് മമ്മൂട്ടി – ജ്യോതിക കൂട്ടുകെട്ടിൽ ജിയോ ബേബി ഒരുക്കിയ ‘കാതൽ – ദി കോർ’ എന്ന ചിത്രത്തിന്റെ തിയേറ്റർ റിലീസ് തീയതി പ്രഖ്യാപിച്ചു. ‘കാതൽ – ദി കോർ’ ഐഎഫ്എഫ്കെ ഉൾപ്പെടെയുള്ള ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശനം ഉണ്ടാകും എന്ന്

നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഫ്രാൻസിസ് ലൂയിസ് ആണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

Kaathal The Core movie release date

നവംബർ 23-നാണ് ‘കാതൽ – ദി കോർ‘ തിയേറ്ററുകളിൽ എത്തുക. കേന്ദ്ര കഥാപാത്രങ്ങൾക്ക് പുറമെ മുത്തുമണി, ചിന്നു ചാന്ദിനി, ജോജി ജോൺ, ജിഷു സെൻഗുപ്ത, സുധി കോഴിക്കോട്, അലക്സ് അലിസ്റ്റർ, അനഘ അക്കു തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ‘കാതൽ – ദി കോർ’ ഒരു കുടുംബചിത്രം ആണെങ്കിൽ കൂടി, അത് തീർത്തും വ്യത്യസ്തമായ രീതിയിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് നേരത്തെ ഒരു അഭിമുഖത്തിൽ മമ്മൂട്ടി പങ്കുവെക്കുകയുണ്ടായി.

ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന ചിത്രത്തിലെ വലിയൊരു വിഭാഗം അണിയറ പ്രവർത്തകരും ‘കാതൽ – ദി കോർ’-ന് വേണ്ടിയും ഒന്നിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഛായാഗ്രഹകനും എഡിറ്റർക്കും പുറമേ സംഗീതസംവിധായകൻ മാത്യൂസ് പുളിക്കൻ ഉൾപ്പെടെയുള്ളവർ ഉൾപ്പെടുന്നു. മലയാളത്തിലേക്ക് ഏറെ നാൾക്കു ശേഷം ജ്യോതിക തിരിച്ച് എത്തുമ്പോൾ, അത് മമ്മൂട്ടിയുടെ ഒപ്പം കൂടി ആകുമ്പോൾ അത് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. 

Read Also: ഗരുഡൻ കാണാൻ തിയേറ്ററിൽ എത്തിയ സുരേഷ് ഗോപിക്ക് പോലും സീറ്റില്ല, വീഡിയോ

Mammootty Jyothika new movie Kaathal The Core release date

JyothikaMammoottyMovie Release
Comments (0)
Add Comment