Mammootty joins with Kunchacko Boban and Fahad Fazil new movie

മമ്മൂട്ടിക്കൊപ്പം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും!! ബിഗ് ബഡ്ജറ്റ് മൂവി അപ്‌ഡേറ്റ്

Mammootty joins with Kunchacko Boban and Fahad Fazil new movie. Mammootty new movie. Fahad Fazil new movie. Kunchacko Boban new movie

Mammootty joins with Kunchacko Boban and Fahad Fazil new movie : മമ്മൂട്ടി ആരാധകരെ ആവേശത്തിൽ ആഴ്ത്തുന്ന ഒരു കിടിലൻ അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ‘കണ്ണൂർ സ്‌ക്വാഡ്’ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ, മമ്മൂട്ടിയുടെ വരാനിരിക്കുന്ന ഒരു ഡ്രീം കോമ്പിനേഷൻ മൂവി അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച്, പ്രമുഖ സംവിധായകൻ മഹേഷ് നാരായണനൊപ്പം മമ്മൂട്ടി ഒന്നിക്കാൻ ഒരുങ്ങുകയാണ്. ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഈ റിപ്പോർട്ട് പുറത്തുവന്നതോടെ, ആരാധകർ ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അതേസമയം, മറ്റൊരു സൂചന എന്തെന്നാൽ

Mammootty joins with Kunchacko Boban and Fahad Fazil new movie
Mammootty joins with Kunchacko Boban and Fahad Fazil new movie

ഇതൊരു ബിഗ് ബഡ്ജറ്റ് ചിത്രം ആയിരിക്കും. 2024-ൽ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ഫഹദ് ഫാസിലിന്റെ പ്രൊഡക്ഷൻ കമ്പനി ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മഹേഷ് നാരായണൻ നേരത്തെ ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന ചിത്രത്തിൽ എഡിറ്റർ ആയി മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

‘കണ്ണൂർ സ്‌ക്വാഡ്’ ഇപ്പോൾ വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം ചെയ്യുന്നതിന് പിന്നാലെ, ‘ഭ്രമയുഗം’, ‘ബസൂക്ക’, ‘ടർബോ’ തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയുടെ പൈപ്പ്ലൈനിൽ ഉള്ളത്. അതേസമയം  കുഞ്ചാക്കോ ബോബൻ അമൽ നീരതിനൊപ്പം ഇപ്പോൾ ഒരു പ്രോജക്റ്റിന്റെ ഭാഗമാണ്. ഫഹദ് ഫാസിലിന്റെ ‘ആവേശം’ എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാൻ ഒരുങ്ങുന്നത്.

Read Also: ആദ്യ പടി എടുത്ത് വെച്ച് ഖുറേശി അബ്രാം!! ‘എമ്പുരാൻ’ ബിഗ് അപ്ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്

Mammootty joins with Kunchacko Boban and Fahad Fazil new movie