Abraham Ozler first day box office collection: ഈ വർഷം മലയാള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു ജയറാമിന്റെ ‘അബ്രഹാം ഓസ്ലർ’. വളരെ നാൾക്ക് ശേഷമുള്ള ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്, ‘അഞ്ചാം പാതിരക്ക്’ ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങി
ജയറാമിന്റെ വ്യത്യസ്തമായ ലുക്കും, മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്ന ഊഹാപോഹങ്ങളും എല്ലാം ‘അബ്രഹാം ഓസ്ലർ’-ന്റെ ഹൈപ്പ് വർദ്ധിപ്പിച്ചു. കേരളത്തിലും വിദേശത്തുമായി 600-ലധികം സ്ക്രീനുകളിൽ ആണ് ആദ്യദിവസം (ജനുവരി 11) ‘അബ്രഹാം ഓസ്ലർ’ പ്രദർശിപ്പിച്ചത്. പ്രീ-ബുക്കിങ് സെയിലിൽ 90 ലക്ഷത്തിലധികം രൂപ ‘അബ്രഹാം ഓസ്ലർ’ സ്വന്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ‘അബ്രഹാം ഓസ്ലർ’ ജയറാമിന്റെ കരിയറിലെ ബെസ്റ്റ് ഓപ്പണിങ് കളക്ഷൻ നേടും എന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ, 2.80 കോടി രൂപയോളം ആണ് ‘അബ്രഹാം ഓസ്ലർ’ ആദ്യദിനം തീയേറ്ററുകളിൽ നിന്ന് കളക്ട് ചെയ്തത്. മാത്രമല്ല, ചിത്രത്തിൽ 15 മിനിറ്റോളം നീണ്ടുനിൽക്കുന്ന മമ്മൂട്ടിയുടെ അതിഥി വേഷം പ്രേക്ഷകരെ കൂടുതൽ ആവേശത്തിൽ ആക്കുകയും, സിനിമയുടെ ഡിമാൻഡ് വർദ്ധിപ്പിക്കുകയും ചെയ്തു.
ഒന്നാം ദിനം തന്നെ സിനിമയുടെ ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത്, കേരളത്തിൽ 150-തിലധികം ഷോകളാണ് വർധിപ്പിച്ചത്. ഡോ. രൺദീർ കൃഷ്ണൻ രചന നിർവഹിച്ച ചിത്രം, മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസ്സൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ അനശ്വര രാജൻ, ജഗദീഷ്, അർജുൻ അശോകൻ, ഷൈജു കുറുപ്പ്, സെന്തിൽ കൃഷ്ണ, സിദ്ദിഖ്, അനൂപ് മേനോൻ തുടങ്ങി വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.