കാഴ്ചക്കാരെ ഭീതിയുടെ മുൾമുനയില്‍ നിർത്തി മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ടീസർ

Mammootty movie Bramayugam teaser: ഈ വർഷം മമ്മൂട്ടിയുടെ ഏറ്റവും പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘ഭ്രമയുഗം’. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകൾ എല്ലാം തന്നെ കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതായിരുന്നു. ഇപ്പോൾ, ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഇരുട്ട് നിറഞ്ഞ പശ്ചാത്തലമാണ് ടീസറിൽ ഉടനീളം കാണാൻ സാധിക്കുന്നത്. ഉറക്കെയുള്ള അട്ടഹാസവും, പരിഭ്രാന്തി നിറഞ്ഞ കഥാപാത്രങ്ങളും, നിഗൂഢത നിറഞ്ഞ സീനുകളും ഉൾക്കൊള്ളുന്ന ടീസർ കാഴ്ചക്കാരെ ഭീതിയിലാക്കുന്നു. അർജുൻ അശോകന്റെ കഥാപാത്രത്തിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. പിന്നീട്, സിദ്ധാർത്ഥ് ഭരതൻ, മണികണ്ഠൻ ആചാരി, അമൽഡ ലിസ് എന്നിവരെ കാണിക്കുന്നു.

Mammootty movie Bramayugam teaser

ടീസറിന്റെ ഒടുവിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ രണ്ട് മുഖങ്ങൾ ടീസറിൽ വെളിവാകുന്നു. നെഗറ്റീവ് ഷേഡ് ഉള്ള ഒരു കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന് ടീസറിൽ വ്യക്തമാണ്. 16-ാം നൂറ്റാണ്ടിലെ കഥയാണ് ‘ഭ്രമയുഗം’ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് എന്ന് നേരത്തെ തന്നെ മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. ഒരു ഹൊറർ ചിത്രം എന്ന നിലയ്ക്ക്, ‘ഭ്രമയുഗം’ ടീസർ നീതിപുലർത്തുന്നു.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം, നൈറ്റ്‌ ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈനോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി, രാമചന്ദ്ര, ശശികാന്ത് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. രാഹുൽ സദാശിവൻ തിരക്കഥ ഒരുക്കിയപ്പോൾ, സംഭാഷണം രചിച്ചിരിക്കുന്നത് ടിഡി രാമകൃഷ്ണൻ ആണ്. ഷഹനാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുകയും, ക്രിസ്റ്റൊ സേവിയർ സംഗീതം നിർവഹിക്കുകയും ചെയ്തിരിക്കുന്നു.

Watch Mammootty movie Bramayugam teaser

BramayugamMammoottyMovie Teaser
Comments (0)
Add Comment