Mammootty family attends Suresh Gopi daughter grand wedding reception: മലയാളികൾ ഒന്നടങ്കം കൊണ്ടാടിയ വിവാഹം ആയിരുന്നു നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ ലക്ഷ്മിയുടെ വിവാഹം. പ്രധാനമന്ത്രിയും മലയാളത്തിന്റെ മഹാ നടന്മാരും പങ്കെടുത്ത് ഗംഭീരമാക്കിയ വിവാഹ ചടങ്ങ് ദേശീയ മീഡിയകളുടെ വരെ ശ്രദ്ധ നേടിയിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് ശ്രേയസ് ഭാഗ്യലക്ഷ്മിക്ക് താലി ചാർത്തിയത്. കുടുംബം ഏറെ ആഗ്രഹിച്ച നല്ല നിമിഷങ്ങളിലൂടെയാണ് താര കുടുംബം ഇപ്പോൾ കടന്ന് പോകുന്നത്. ഭാഗ്യ ലക്ഷ്മിയുടെ വിവാഹം എന്ന സുരേഷ് ഗോപിയുടെ ഏറെ കാലത്തെ സ്വപ്നമാണ് അതി ഗംഭീരമായി തന്നെ നടന്നത്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങി വൻ താരനിരയാണ് വിവാഹ ചടങ്ങിനായി ഗുരുവായൂർ എത്തിയത്. അതി സുരക്ഷ കാരണങ്ങൾ കൊണ്ട് തന്നെ എല്ലാവർക്കും വിവാഹ ചടങ്ങിൽ
പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ കൊച്ചിയിൽ സങ്കടിപ്പിച്ച റിസപ്ഷനിലാണ് കൂടുതൽ ആളുകൾ പങ്കെടുത്തത്. വിവാഹം പോലെ തന്നെ ഗംഭീരമായാണ് റിസേപ്ഷനും ഒരുക്കിയത്. സ്യൂട് ആണിഞ്ഞു ശ്രേയസ്സും വൈറ്റ് കളർ ലഹങ്ക അണിഞ്ഞു ഭാഗ്യ ലക്ഷ്മിയും റിസെപ്ഷനിൽ തിളങ്ങി. നടൻ മമ്മൂട്ടി ദുൽഖർ സൽമാൻ ഉൾപ്പടെ തന്റെ കുടുംബ സമ്മതമാണ് സൽക്കാരത്തിൽ പങ്കെടുത്തത്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് മകൾ സുറുമി ദുൽഖറിന്റെ ഭാര്യ അമാൽ എന്നിവരാണ് എത്തിയത്.
നടന്മാരായ ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ശ്രീനിവാസൻ തുടങ്ങിയവരെല്ലാം കുടുംബ സമേതം സൽക്കാരത്തിൽ പങ്കാളികളായി. മലയാളികൾ ഏറെ സ്നേഹിക്കുന്ന ഒരു താര കുടുംബമാണ് സുരേഷ് ഗോപിയുടേത്.സുരേഷ് ഗോപിയും ഭാര്യ രാധികയും താരത്തിന്റെ മക്കളും എല്ലാം മലയാളികൾക്ക് ഏറെ സുപരിചിതരാണ്. സുരേഷ് ഗോപിക്ക് അഞ്ച് മക്കളാണ് ഉണ്ടായിരുന്നത്. മൂത്ത മകൾ ചെറുപ്പത്തിൽ മരണപ്പെട്ടു. ആൺ മക്കളായ ഗോകുലും മാധവും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തി. ഭാവ്നിയാണ് ഇളയ മകൾ.