Mammootty expressed his opinion on negative review and degrading

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവരുടെയും അവകാശം, സിനിമ റിവ്യൂവിനെ കുറിച്ച് മമ്മൂട്ടിയുടെ അഭിപ്രായം | Mammootty expressed his opinion on movie review

Mammootty expressed his opinion on negative review and degrading

Mammootty expressed his opinion on negative review and degrading : മമ്മൂട്ടി – ജ്യോതിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ‘കാതൽ – ദി കോർ’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ജിയോ ബേബി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു ഫാമിലി ഡ്രാമയാണ്. ഇപ്പോൾ, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ പ്രെസ്സ് മീറ്റിൽ, സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട് നടക്കുന്ന

ചർച്ചകളിലെ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. മലയാള സിനിമ ഇൻഡസ്ട്രിയെ തകർക്കുന്നതിന്റെ ഭാഗമായി റിവ്യൂ ബോംബിംഗ് നടക്കുന്നുണ്ട് എന്ന് പരക്കെ ചർച്ചകൾ നടക്കുന്ന വേളയിലാണ്, ഇക്കാര്യത്തിൽ മമ്മൂട്ടി തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. സിനിമ റിവ്യൂവിനെ കുറിച്ച് സംവിധായകൻ ജിയോ ബേബി സംസാരിക്കുന്നതിനിടെ,

Mammootty expressed his opinion on negative review and degrading
Mammootty expressed his opinion on movie review and degrading

“അവർ റിവ്യൂ ചെയ്യട്ടെന്നെ, നമുക്കെന്താ കുഴപ്പം,” എന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. തുടർന്ന് മമ്മൂട്ടി തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. സിനിമ റിവ്യൂ നിരോധിച്ചത് കൊണ്ട് സിനിമകൾ മുഴുവൻ വിജയിക്കും എന്ന് താൻ കരുതുന്നില്ല എന്ന് പറഞ്ഞ മമ്മൂട്ടി, ഏത് സിനിമയാണ് തങ്ങൾക്ക് കാണേണ്ടത് എന്ന തീരുമാനം ഓരോ പ്രേക്ഷകന്റെതാണ് എന്ന് അടിവരയിട്ട് പറഞ്ഞു. കൂടാതെ, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം 

Mammootty expressed his opinion on movie review and degrading

എല്ലാവർക്കും ഉണ്ട് എന്ന് പറഞ്ഞ മമ്മൂട്ടി, എന്നാൽ അത് സ്വന്തം അഭിപ്രായം ആയിരിക്കണം എന്നും, മറ്റുള്ളവരുടെ അഭിപ്രായം പറയുന്നത് സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല എന്നും പറഞ്ഞു. മമ്മൂട്ടിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘കണ്ണൂർ സ്‌ക്വാഡ്’ വലിയ വിജയമായി മാറിയിരുന്നു. ചിത്രത്തിൽ ഒരു നായിക കഥാപാത്രം പോലും ഉണ്ടായിരുന്നില്ല, അതുകൊണ്ടുതന്നെ മികച്ച സിനിമകൾ എത്ര പ്രതിസന്ധികൾ മറികടന്നാണെങ്കിലും വിജയം കൈവരിക്കും എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. 

Read Also: വീൽ ചെയറിൽ ഇരിക്കുന്ന നായകൻ, ‘ജയ് ഗണേഷ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്