അവസാനമായി കലാഭവൻ ഹനീഫിനെ കാണാൻ സുഹൃത്തുക്കൾ എല്ലാവരും എത്തി

Celebrities pay condolence visit Kalabhavan Haneef : കഴിഞ്ഞ ദിവസമാണ് നടൻ കലാഭവൻ ഹനീഫ് അന്തരിച്ചത്. 150-ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള കലാഭവൻ ഹനീഫ്, ഒരു സമയത്ത് മിമിക്രി സ്റ്റേജ് പരിപാടികളിൽ സജീവമായിരുന്നു. ഇപ്പോൾ, താരത്തിന്റെ വേർപാടിൽ കലാലോകം ആദരാഞ്ജലികൾ അർപ്പിക്കുകയാണ്.

അഭിനേതാക്കളായ മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജു വാര്യർ, ജയറാം, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ദുൽഖർ സൽമാൻ തുടങ്ങിയവരെല്ലാം സോഷ്യൽ മീഡിയയിലൂടെ കലാഭവൻ ഹനീഫിന് ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ, നടൻ മമ്മൂട്ടി ഉൾപ്പെടെ നിരവധി താരങ്ങൾ നേരിട്ട് എത്തി കലാഭവൻ ഹനീഫിന് ആദരാഞ്ജലികൾ അർപ്പിച്ചു. കലാഭവൻ ഹനീഫിന്റെ വീട്ടിൽ എത്തിയ മമ്മൂട്ടി,

Celebrities pay condolence visit Kalabhavan Haneef

അദ്ദേഹത്തിന്റെ മകനെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. തന്റെ ഉറ്റ സുഹൃത്തുകൂടിയായ കലാഭവൻ ഹനീഫിനെ അവസാനമായി കാണാൻ നടൻ ദിലീപും എത്തി. കഴിഞ്ഞ ദിവസം രാത്രി തന്നെ ദിലീപ് ഹനീഫിന്റെ വീട്ടിൽ എത്തുകയും, തന്റെ പ്രണാമം അർപ്പിക്കുകയും ചെയ്തു. നടൻ ഷെയിൻ നിഗം തന്റെ ഉമ്മയോടൊപ്പം ആണ് കലാഭവൻ ഹനീഫിനെ അവസാനമായി കാണാൻ എത്തിയത്.

Celebrities pay condolence visit Kalabhavan Haneef

ഷെയിൻ നിഗത്തിന്റെ പിതാവും അന്തരിച്ച കലാകാരനുമായ കലാഭവൻ അബിയും ഹനീഫും തമ്മിൽ വളരെ അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്നവരാണ്. അബു സലിം, കലാഭവൻ യൂസഫ്, കെഎസ് പ്രസാദ്, ബിനീഷ് ബാസ്റ്റിൻ തുടങ്ങി കലാഭവൻ ഹനീഫിന്റെ നിരവധി സഹപ്രവർത്തകർ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ എത്തി. കലാകാരന്മാർക്കൊപ്പം തന്നെ, സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ആരാധകരും അതുല്യ കലാകാരന് ആദരാഞ്ജലികൾ അർപ്പിച്ചു. 

Read Also: ആരോഗ്യവാനായി ശ്രീനിവാസൻ, കുശലം പറഞ്ഞ് സുഹൃത്തുക്കൾ

DeathKalabhavan HaneefMammootty
Comments (0)
Add Comment