Mammootty charity helps blind Sreeja Gandhi bhavan

കാഴ്ച ശക്തിയില്ലാതെ ദുരിത ജീവിതത്തിലായ ശ്രീജയെ ഏറ്റെടുത്ത് നടൻ മമ്മൂട്ടി

Mammootty charity helps blind Sreeja Gandhi bhavan

Mammootty charity helps blind Sreeja Gandhi bhavan : നടൻ മമ്മൂട്ടി ചെയ്ത കാരുണ്യ പ്രവർത്തനങ്ങളുടെ വാർത്തകൾ പലപ്പോഴായി പുറത്തു വന്നിട്ടുള്ളതാണ്. മറ്റു ചിലരെ പോലെ താൻ ചെയ്യുന്ന നന്മ പ്രവർത്തികൾ സ്വയം എടുത്തു കാണിക്കാൻ ആഗ്രഹിക്കാത്ത വ്യക്തിയാണ് മമ്മൂട്ടി. ഇപ്പോൾ, എറണാകുളം കാലടി സ്വദേശി ശ്രീജക്കാണ്

മമ്മൂട്ടിയുടെ സഹായഹസ്തം ലഭിച്ചിരിക്കുന്നത്. 38-കാരിയായ ശ്രീജക്ക് ജന്മനാ ഒരു കണ്ണിന് കാഴ്ച ഉണ്ടായിരുന്നില്ല. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് രണ്ടാമത്തെ കണ്ണിന്റെയും കാഴ്ച നഷ്ടമായി. കാഴ്ചശക്തി നഷ്ടപ്പെട്ട, ഒന്ന് അനങ്ങാൻ പോലും ബുദ്ധിമുട്ടുന്ന ശ്രീജയുടെ ദുരിതം വാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ട മമ്മൂട്ടി, ശ്രീജയ്ക്ക് അരികിൽ എത്തുകയായിരുന്നു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ് ശ്രീജയ്ക്ക് 

Mammootty charity helps blind Sreeja Gandhi bhavan
Mammootty charity helps blind Sreeja Gandhi bhavan

ആവശ്യമായ സഹായങ്ങൾ ഒരുക്കാൻ സഹകരിച്ചത്. കാഴ്ച ശക്തി വീണ്ടെടുക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും, അത് വിജയകരം ആകില്ല എന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന് ശ്രീജയെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റാൻ ഫൗണ്ടേഷൻ മുൻകൈ എടുത്തു. അതേസമയം, ശ്രീജ തന്റെ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങുന്ന ദൃശ്യം കണ്ടു നിൽക്കുന്നവർക്ക് വേദനാജനകമായി മാറി. എന്നിരുന്നാലും, തന്റെ മകൾ

Mammootty charity helps blind Sreeja Gandhi bhavan

കൂടുതൽ സൗകര്യവും സഹായവും ലഭിക്കുന്ന ഒരിടത്തേക്കാണ് മാറുന്നത് എന്ന മനസ്സമാധാനം ആ അമ്മയുടെ ഉള്ളിൽ ഉണ്ടാകാം. 38-കാരിയായ ശ്രീജക്ക് ഇനി ഒരു പുതിയ ജീവിതം നയിക്കാം. വീഡിയോ വാർത്ത മാധ്യമങ്ങളിൽ വന്നതോടെ, ആളുകൾ ഇത് ഏറ്റെടുക്കുകയും, മമ്മൂട്ടി ചെയ്ത പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തോട് നന്ദി പറയുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. 

Read Also: പ്രിയ സഹോദരന് സമാനതകളില്ലാത്ത വിജയം ഉണ്ടാകട്ടെ, എംഎ യൂസഫലിക്ക് ജന്മദിനാശംസകൾ നേർന്ന് സൂപ്പർ താരങ്ങൾ