Mammootty cameo in Abraham Ozler movie

എബ്രഹാം ഓസ്ലറിൽ മമ്മൂട്ടിയും, ഇത് ഒരു സാധാരണ അതിഥി വേഷം അല്ല

Mammootty cameo in Abraham Ozler movie. Abraham Ozler movie update

Mammootty cameo in Abraham Ozler movie: ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘അബ്രഹാം ഓസ്ലർ’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. 2024 ജനുവരി 11-നാണ് ‘അബ്രഹാം ഓസ്ലർ’ന്റെ വേൾഡ് വൈഡ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോൾ, ആകാംക്ഷ വർദ്ധിപ്പിക്കുന്ന

ചിത്രത്തിന്റെ ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ജയറാം, ജഗദീഷ്, അനശ്വര രാജൻ, അർജുൻ അശോകൻ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, സെന്തിൽ കൃഷ്ണ, സായ് കുമാർ തുടങ്ങി വലിയ ഒരു താരനിര അണിനിരക്കുന്ന ചിത്രത്തിൽ, മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നു എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ, മമ്മൂട്ടിയുടെ കഥാപാത്രത്തെ സംബന്ധിച്ച് കൂടുതൽ സൂചനകൾ പുറത്തുവന്നിരിക്കുകയാണ്.

Mammootty cameo in Abraham Ozler movie
Mammootty cameo in Abraham Ozler movie

കേവലം ഒരു അതിഥി വേഷത്തിൽ അല്ല, മറിച്ച് സിനിമയുടെ രണ്ടാം പകുതിയിൽ 30 – 40 മിനിറ്റ് ദൈർഘ്യത്തോളം മമ്മൂട്ടിക്ക് സ്ക്രീൻ ടൈം ഉണ്ടാകും എന്നാണ് ഇപ്പോൾ സിനിമ ലോകത്തെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മമ്മൂട്ടിയുടെ വേഷത്തെ സംബന്ധിച്ച് യാതൊരു സൂചനയും സിനിമയുടെ അണിയറ പ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി നൽകിയിട്ടില്ലെങ്കിലും, പ്രചരിക്കുന്ന അഭിമുഖങ്ങൾ

‘അബ്രഹാം ഓസ്ലർ’ന്റെ അണിയറ പ്രവർത്തകർ തള്ളിക്കളഞ്ഞിട്ടുമില്ല. തിയറ്ററിൽ കാണാം എന്നായിരുന്നു ജയറാമിന്റെയും മിഥുൻ മാനുവൽ തോമസിനെയും ഇത് സംബന്ധിച്ചുള്ള പ്രതികരണം. എന്തുതന്നെയായാലും, ജയറാമിന്റെ തികച്ചും വ്യത്യസ്തമായ പോലീസ് കഥാപാത്രം, മിഥുൻ മാനുവൽ തോമസിന്റെ ത്രില്ലർ ചിത്രം, മമ്മൂട്ടിയുടെ അതിഥി വേഷം, എല്ലാംകൊണ്ടും ‘അബ്രഹാം ഓസ്ലർ’നുള്ള ആകാംക്ഷ ഉയർന്നുനിൽക്കുന്നു. 

Read Also: ഓമനയുടെ ശബ്ദമായ ജോമോൾ!! വിശേഷങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം

Mammootty cameo in Abraham Ozler movie