Mammootty Bramayugam heroine Amalda Liz

പോറ്റിയുടെ മനയിലെ പെണ്ണ്!! ഇവൾ കുഞ്ചമൻ പോറ്റിയുടെ കഥയിലെ നായിക, പരിചയപ്പെടാം

Mammootty Bramayugam heroine Amalda Liz

Mammootty Bramayugam heroine Amalda Liz: മലയാള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ഭ്രമയുഗം’. ഫെബ്രുവരി 15-ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറും, പോസ്റ്ററുകളും, ഗാനങ്ങളും ഇതിനോടകം പുറത്തുവന്നെങ്കിലും, ചിത്രത്തിന്റെ കഥയെയും കഥാപാത്രങ്ങളെയും

കുറിച്ചുള്ള സൂചനകൾ ഇപ്പോഴും അണിയറ പ്രവർത്തകർ സസ്പെൻസ് ആയി സൂക്ഷിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തെ ആണ് ആദ്യം വെളിപ്പെടുത്തിയത്. പിന്നീട്, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവന്നു. തുടർന്ന് ചിത്രത്തിലെ സ്ത്രീ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തുവരികയുണ്ടായി. അമൽഡ ലിസ് ആണ് ചിത്രത്തിൽ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അർദ്ധ നഗ്നയായി നിൽക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ

Mammootty Bramayugam heroine Amalda Liz

മമ്മൂട്ടി തന്നെയാണ് പുറത്തുവിട്ടത്. ആരാണ് അമൽഡ ലിസ്? ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കണമെങ്കിൽ, കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടന്റെ ഭാര്യ റോസമ്മയാണ് അമൽഡ ലിസ്. ‘അണ്ടർ വേൾഡ്’, ‘സിയു സൂൺ’, ‘ട്രാൻസ്’, ‘സുലൈഖ മൻസിൽ’ തുടങ്ങി നിരവധി സിനിമകളിൽ അമൽഡ ലിസ് വേഷമിട്ടിട്ടുണ്ട്. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ള അമൽഡ ലിസ്,

‘ഭ്രമയുഗം’-ത്തിലും ഒരു ഗംഭീര വേഷമാണ് അവതരിപ്പിക്കുന്നത് എന്നാണ് പ്രതീക്ഷിക്കുന്നത്. 2009 മിസ് കേരള ഫൈനലിസ്റ്റ് ആയ അമൽഡ ലിസ്, എൻജിനീയറിങ് ബിരുദധാരി കൂടിയാണ്. മോഡൽ ആയി കരിയർ ആരംഭിച്ച ശേഷം, ടെലിവിഷൻ രംഗത്തേക്ക് അവതാരികയായി വരികയും, തുടർന്ന് സിനിമയിൽ ചുവട് ഉറപ്പിക്കുകയും ആയിരുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രമായ ‘ഭ്രമയുഗം’ ഫെബ്രുവരി 15-ന് തിയേറ്ററുകളിൽ എത്തും.