ബ്ലാക്ക് & വൈറ്റ് കാലഘട്ടത്തിലെ ഹൊറർ മൂഡ്!! ‘ഭ്രമയുഗം’ ഗാനങ്ങൾ പുറത്ത്

Mammootty Bramayugam soundtrack promises vintage horror vibes: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ ‘ഭ്രമയുഗം’-ത്തിന്റെ സൗണ്ട് ട്രാക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ഹൊറർ ചിത്രം, അതിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വെളിപ്പെടുത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ തന്നെ

വലിയ ഹൈപ്പ് സൃഷ്ടിച്ചിരുന്നു. കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയതാണ് ‘ഭ്രമയുഗം’-ത്തിന്റെ കഥ എന്ന് ലോഞ്ചിംഗ് വേളയിൽ സംവിധായകൻ പറയുകയുണ്ടായി. ഇത് 16-ാം നൂറ്റാണ്ടിലെ കഥയാണ് സംസാരിക്കുന്നത് എന്ന് മമ്മൂട്ടിയും ഒരിക്കൽ പറഞ്ഞിട്ടുണ്ട്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസർ, ബ്ലാക്ക് ആൻഡ് വൈറ്റ് വിശ്വൽസ് ആണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്. ഇപ്പോൾ, പുറത്തിറങ്ങിയിരിക്കുന്ന

സൗണ്ട് ട്രാക്ക്, പഴയ കാലഘട്ടത്തിലെ ഹൊറർ മൂട് നൽകുന്നതാണ്. ക്രിസ്റ്റോ സേവിയർ ആണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. പുറത്തിറങ്ങിയിരിക്കുന്ന, ‘പൂമണി മാളിക’, ‘തമ്പായേ’, ‘ആദിത്യൻ ഇല്ലാതെ’ എന്നീ ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും ക്രിസ്റ്റോ സേവിയർ തന്നെയാണ്. ‘ദി ബിഗിനിങ്’ ക്രിസ്റ്റോക്കൊപ്പം അതീനയും ചേർന്ന് ആലപിച്ചപ്പോൾ,

‘ദി ഏജ് ഓഫ് മാട്നെസ്’ ക്രിസ്റ്റോ സേവിയറും സായന്ത് എസും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ‘പൂമണി മാളിക’ എന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് അമ്മു മറിയ അലക്സ് ആണ്. ബാക്കി ഗാനങ്ങൾ എല്ലാം രചിച്ചിരിക്കുന്നത് ഡിൻ നാഥ് പുത്തഞ്ചേരി ആണ്. വ്യത്യസ്തമായ ഒരു ബ്ലാക് & വൈറ്റ് ഹൊറർ ട്രീറ്റ് ആണ് പ്രേക്ഷകർ ‘ഭ്രമയുഗം’-ത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

BramayugamMammoottySong
Comments (0)
Add Comment