മമ്മൂട്ടി ഇനി കുഞ്ചമൻ പോറ്റിയല്ല, ഭ്രമയുഗത്തിൽ എത്തുന്നത് കൊടുമൺ പോറ്റി!!

Mammootty’s Bramayugam character renamed: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനായ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന 200 വർഷം പഴക്കമുള്ള നമ്പൂതിരിമാരുടെ പുരയിടമായ പുഞ്ചമൺ ഇല്ലം കേരള ഹൈക്കോടതിയെ സമീപിച്ചു.

18-ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ നടക്കുന്ന കഥ പറയുന്ന ഹൊറർ ത്രില്ലറിൻ്റെ തിയറ്റർ റിലീസിന് ഏതാനും ദിവസങ്ങൾ ശേഷിക്കെ, തങ്ങളുടെ കുടുംബപ്പേര് സിനിമയിൽ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് കുടുംബം കോടതിയെ സമീപിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമൻ പോറ്റി’ അല്ലെങ്കിൽ ‘പുഞ്ചമൻ പോറ്റി’ എന്ന കഥാപാത്രം കുടുംബത്തിൻ്റെ സൽപ്പേരിനെ ബാധിക്കാൻ സാധ്യതയുള്ള ഡാർക്ക് മാജിക് ചെയ്യുന്നതായി

പുഞ്ചമൺ ഇല്ലം സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അവരുടെ കുടുംബത്തെക്കുറിച്ചുള്ള പേരുകളും പരാമർശങ്ങളും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ അവർ ആവശ്യപ്പെട്ടു. എന്നാൽ, ഇപ്പോൾ ചിത്രത്തിലെ മമ്മൂട്ടിയുടെ പേര് മാറ്റിയതായിയാണ് അറിയാൻ സാധിക്കുന്നത്. കുഞ്ചമൻ പോറ്റി എന്നുള്ളത് ‘കൊടുമൺ പോറ്റി’ എന്നാക്കിയിരിക്കുന്നു. ‘ഭ്രമയുഗം’ സൗണ്ട് ട്രാക്കിൽ ‘കുഞ്ചമൻ പോറ്റി തീം’ എന്നുള്ളത് ‘കൊടുമൺ പോറ്റി തീം’ എന്നാക്കിയിരിക്കുന്നു.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റിയതായി ആണ് അറിയാൻ സാധിക്കുന്നത്. തങ്ങളുടെ കുടുംബത്തിൻ്റെ ചരിത്രപരമായ പ്രാധാന്യം ഉദ്ധരിച്ച്, പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന തങ്ങളുടെ കുടുംബത്തിൻ്റെ കഥയിൽ നിന്നാണ് ചിത്രത്തിൻ്റെ ചിത്രീകരണം എടുത്തിരിക്കുന്നതെന്ന് പുഞ്ചമൺ ഇല്ലം കേരള ഹൈക്കോടതിയിൽ ഹർജിയിൽ വാദിച്ചു.

BramayugamCharacter PosterMammootty
Comments (0)
Add Comment