Mammootty and Mohanlal Unveil Big Plans for 2024

പുതുവത്സരാശംസകൾക്ക് ഒപ്പം പുതു വർഷത്തെ പ്രതീക്ഷകൾ പങ്കുവെച്ച് മമ്മൂട്ടിയും മോഹൻലാലും

Mammootty and Mohanlal Unveil Big Plans for 2024: മലയാള സിനിമ ലോകം വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയും ആണ് ഈ പുതിയ 2024 വർഷത്തെ കാണുന്നത്. മലയാള സിനിമ പ്രേമികൾക്ക് 2024-ൽ പ്രതീക്ഷ നൽകുന്ന ധാരാളം സിനിമകളുടെ പ്രഖ്യാപനങ്ങൾ ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. ഇപ്പോൾ, മലയാളത്തിന്റെ ബിഗ് എംസ്

തങ്ങളുടെ ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്ന് എത്തിയിരിക്കുകയാണ്. 2024-ൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പൈപ്പ് ലൈനിൽ ധാരാളം സിനിമകൾ ഉണ്ട്. ‘ടർബോ’, ‘ഭ്രമയുഗം’, ‘ബസൂക്ക’ എന്നിങ്ങനെ മമ്മൂട്ടിയുടെ ലൈൻ അപ്പ് നീളുമ്പോൾ, ‘ബറോസ്’, ‘മലൈക്കോട്ടൈ വാലിബൻ’, ‘എമ്പുരാൻ’ എന്നിങ്ങനെ ധാരാളം സിനിമകൾ മോഹൻലാലിന്റെതായും 2024-ൽ റിലീസിന് ഒരുങ്ങുന്നു. ഇപ്പോൾ ഇരുവരും ന്യൂ ഇയർ ആശംസിച്ചിരിക്കുന്നതും അവരുടെ പ്രതീക്ഷകൾക്കൊപ്പം ആണ് എന്നത് ശ്രദ്ധേയമാണ്.

Mammootty and Mohanlal Unveil Big Plans for 2024

2024-ൽ മോഹൻലാൽ നായകനായി എത്തുന്ന ധാരാളം സിനിമകൾ റിലീസിന് വരുന്നുണ്ടെങ്കിലും, തന്റെ സിനിമ കരിയറിൽ ആദ്യമായി സംവിധായകന്റെ റോൾ അണിയുകയാണ് മോഹൻലാൽ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ 2024-ൽ പ്രേക്ഷകരിലേക്ക് എത്തും. ഈ ചിത്രത്തിന്റെ പോസ്റ്ററിന് ഒപ്പമാണ് മോഹൻലാൽ പുതുവത്സരം ആശംസിച്ചിരിക്കുന്നത്.

അതേസമയം, മമ്മൂട്ടി തന്റെ പുതിയ സിനിമയായ ‘ഭ്രമയുഗം’-ത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് പുതുവത്സരാശംസകൾ നേർന്നിരിക്കുന്നത്. മമ്മൂട്ടിയുടെ വ്യത്യസ്തമായ ലുക്ക് പ്രദർശിപ്പിക്കുന്ന പോസ്റ്റർ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം, 16-ാം നൂറ്റാണ്ടിലെ കഥയാണ് പറയുന്നത്. ഈ പോസ്റ്ററുകളിൽ, മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും 2024-ലെ പ്രതീക്ഷകൾ പ്രകടമാണ്.

Mammootty and Mohanlal Unveil Big Plans for 2024