സുരേഷ് ഗോപിയുടെ മകളുടെ വിവാഹം!! മമ്മൂക്കയും ലാലേട്ടനും കുടുംബസമേതം ഗുരുവായൂരിൽ

Mammootty and Mohanlal gather for Suresh Gopi daughter marriage: ഇന്ന് മലയാള സിനിമ ലോകത്തെ മൂന്നാമൻ, അതെ മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം, മോളിവുഡിലെ സൂപ്പർസ്റ്റാർ താര പദവി അലങ്കരിക്കുന്ന നടന്മാരുടെ പട്ടിക നിരത്തിയാൽ, അതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് സുരേഷ് ഗോപി. ഇപ്പോൾ, സുരേഷ് ഗോപി അദ്ദേഹത്തിന്റെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ വേളയിലാണ്.

ജനുവരി 17-ന് ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി, ഇതിനോടകം തന്നെ സിനിമ ലോകത്തെ പ്രമുഖർ കുടുംബസമേതം എത്തിക്കഴിഞ്ഞിരിക്കുന്നു. മലയാള സിനിമ ലോകത്തെ ബിഗ് എംസ് ആയ മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിനായി എത്തിച്ചേർന്നിരിക്കുന്നു. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

മോഹൻലാൽ, ഭാര്യ സുചിത്ര, മമ്മൂട്ടി, ഭാര്യ സുൽഫത്ത് എന്നിവർ സുരേഷ് ഗോപിക്കും, ഭാര്യ രാധികക്കും, കല്യാണ പെണ്ണായ ഭാഗ്യ സുരേഷിനും, സുരേഷ് ഗോപിയുടെ മറ്റു മക്കൾക്കും ഒപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ദിലീപ്, കാവ്യ മാധവൻ എന്നിവർ നേരത്തെ തന്നെ സുരേഷ് ഗോപിയുടെ വീട്ടിൽ എത്തിച്ചേർന്നിരുന്നു. സിദ്ധിഖ്‌, മനോജ്‌ കെ ജയൻ തുടങ്ങിയ താരങ്ങളെല്ലാം വിവാഹ ഒരുക്കത്തിൽ ഇതിനോടകം പങ്കാളികളായിരിക്കുന്നു.

അതേസമയം, നാളെ വിവാഹ ചടങ്ങിൽ മലയാള സിനിമ ലോകത്തെ പ്രമുഖർ എല്ലാവരും തന്നെ കുടുംബസമേതം എത്തിച്ചേരും എന്നാണ് കരുതുന്നത്. സിനിമക്ക് പുറമെ, സാമൂഹിക – രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള പ്രമുഖരും സുരേഷ് ഗോപിയുടെ ക്ഷണം സ്വീകരിച്ച് മകൾ ഭാഗ്യയുടെ വിവാഹ ചടങ്ങിൽ എത്തിച്ചേരും. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ മലയാള സിനിമ ലോകത്തെ താരങ്ങൾ ഒത്തുകൂടുന്നത്, ഇവരുടെ ആരാധകർക്ക് കാണാൻ പ്രിയമുള്ള കാഴ്ച കൂടിയാണ്. 

MammoottyMohanlalSuresh Gopi
Comments (0)
Add Comment