ആരാധകർക്ക് ക്രിസ്മസ് സർപ്രൈസുകളുമായി മലയാള സിനിമയുടെ സൂപ്പർതാരങ്ങൾ

Mammootty and Mohanlal christmas surprise wishes: ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുമ്പോൾ, മലയാള സിനിമ ലോകത്തെ താരങ്ങൾ തങ്ങളുടെ ആരാധകർക്ക് ക്രിസ്മസ് ആശംസകൾ പങ്കുവെക്കുന്നതിന്റെ തിരക്കിലാണ്. ക്രിസ്മസ് ആശംസകൾ പങ്കുവെക്കുന്നതിനൊപ്പം തന്നെ, ചില സർപ്രൈസുകളും ആരാധകർക്കായി താരങ്ങൾ കരുതിവെക്കുന്നു.

സൂപ്പർസ്റ്റാർ മോഹൻലാൽ തന്റെ പുതിയ സിനിമകളുടെ വിശേഷങ്ങൾക്ക് ഒപ്പം ആണ് ക്രിസ്മസ് ആശംസകൾ പങ്കുവെച്ചത്. മോഹൻലാലിന്റെ ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘നേര്’ന്റെ ക്രിസ്മസ് സ്പെഷ്യൽ പോസ്റ്റർ അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. ഇത് കൂടാതെ മോഹൻലാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ന്റെ

പുതിയ പോസ്റ്റർ മോഹൻലാൽ പങ്കുവെച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിനായി ഇനി 30 ദിവസങ്ങളാണ് ശേഷിക്കുന്നത്. ഇക്കാര്യം ഓർമ്മപ്പെടുത്തിക്കൊണ്ട്, മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പശ്ചാത്തല ത്തെക്കുറിച്ച് സൂചന നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പോസ്റ്റർ. അതേസമയം മെഗാസ്റ്റാർ മമ്മൂട്ടി,

വ്യത്യസ്തമായ ലുക്കിൽ എത്തി തന്റെ ആരാധകരെ അമ്പരപ്പിച്ചു. സ്റ്റൈലിഷ് ക്രിസ്മസ് പാപ്പൻ, അഥവാ മലയാളികളുടെ മോഡൽ സാന്റാ ക്ലോസ് എന്നെല്ലാം ആരാധകർ ഈ ചിത്രത്തിനെ വിശേഷിപ്പിക്കുന്നു. മമ്മൂട്ടിയുടെ ക്രിസ്മസ് സ്പെഷ്യൽ ലുക്കിൽ ഉള്ള ചിത്രം അതിവേഗം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. അതേസമയം, മമ്മൂട്ടിയുടെ പുതിയ സിനിമകളുടെ അപ്ഡേറ്റും ആരാധകർ ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്.

Mammootty and Mohanlal christmas surprise wishes

ChristmasMammoottyMohanlal
Comments (0)
Add Comment