മലയാള സിനിമ ലോകം ഗുരുവായൂരിൽ!! ഇത് കേരളം കണ്ട ഏറ്റവും വലിയ താരവിവാഹം

Mammootty and Mohanlal a starry affair at Bhagya Suresh Grand Wedding Celebration: മലയാള സിനിമ ലോകത്ത് അടുത്തിടെ ഉണ്ടായതിൽ ഏറ്റവും വലിയ താര വിവാഹം ആയി മാറിയിരിക്കുകയാണ് നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ, മലയാള സിനിമ ലോകത്തെ താര രാജാക്കന്മാർ എല്ലാവരും ഒത്തുചേർന്നു. കുടുംബസമേതം ആണ് താരങ്ങൾ വിവാഹത്തിൽ പങ്കാളികളായത്.

മെഗാസ്റ്റാർ മമ്മൂട്ടി ഭാര്യ സുൽഫത്തിനൊപ്പം കഴിഞ്ഞ ദിവസം രാത്രി തന്നെ വിവാഹാഘോഷത്തിൽ പങ്കാളിയായി. മോഹൻലാലും ഭാര്യ സുചിത്രയും കഴിഞ്ഞദിവസം തന്നെ എത്തിച്ചേർന്നിരുന്നു. ദിലീപും ഭാര്യ കാവ്യ മാധവനും ദിവസങ്ങൾക്ക് മുൻപ് തന്നെ സുരേഷ് ഗോപിയുടെ വീട്ടിലെത്തി ഈ ആഘോഷത്തിൽ പങ്കാളികളാവുകയും, ഇന്ന് ക്ഷേത്രത്തിൽ താലികെട്ടിന് എത്തുകയും ചെയ്തു. ജയറാമും ഭാര്യ പാർവതിയും വിവാഹ ചടങ്ങിൽ എത്തിച്ചേർന്നു.

ഷാജി കൈലാസും ഭാര്യയും നടിയുമായ ആനിയും വിവാഹ ചടങ്ങിൽ പങ്കാളികളായി. നടിമാരായ ചിപ്പി രഞ്ജിത്ത്, മേനക, സുകന്യ തുടങ്ങിയവരെല്ലാം വിവാഹ ചടങ്ങിൽ എത്തിച്ചേർന്നു. ക്ഷേത്രത്തിൽ വിവാഹ ചടങ്ങിൽ പങ്കാളികളാകാൻ സാധിക്കാതെയിരുന്ന ക്ഷണിക്കപ്പെട്ട താരങ്ങൾ എല്ലാവരും, തുടർന്നുള്ള സൽക്കാര ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ. മലയാള സിനിമ ലോകത്തെ താരങ്ങൾക്ക് പുറമേ

സാമൂഹിക – വ്യവസായ – രാഷ്ട്രീയ രംഗത്തെ പ്രമുഖരും സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കാളികളായി. എന്തുതന്നെയായാലും, മലയാള സിനിമ ആരാധകർക്ക് തങ്ങളുടെ ഇഷ്ട താരങ്ങൾ എല്ലാവരും ഒത്തുകൂടിയ ഈ വേള സന്തോഷത്തിന്റേതാണ്. താരങ്ങളെ സംബന്ധിച്ചിടത്തോളം, അവർക്കും സന്തോഷത്തോടെ ഒത്തുകൂടാൻ ലഭിച്ചിരിക്കുന്ന ഒരു അവസരമാണ് ഇത്. 

Bhagya Sureshcelebrity marriageSuresh Gopi
Comments (0)
Add Comment