മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്നു!! കിടിലൻ വെളിപ്പെടുത്തൽ നടത്തി സംവിധായകൻ ജയരാജ്

Mammootty and Dulquer Salmaan together movie : മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയും യൂത്ത് ഐക്കൺ ദുൽഖർ സൽമാനും ഒന്നിച്ചുള്ള ഒരു സിനിമ ആരാധകരുടെ സ്വപ്നമാണ്. അമൽ നീരത് സംവിധാനം ചെയ്ത ‘ബിഗ് ബി’യുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ‘ബിലാൽ’ൽ ഇരുവരും ഒന്നിക്കും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും,

പിന്നീട് അത്തരം അഭ്യൂഹങ്ങൾ പൂർണ്ണമായി തള്ളിപ്പോയിരുന്നു. ഇപ്പോൾ, ഇതിഹാസ സംവിധായകൻ ജയരാജ്, മമ്മൂട്ടിയെയും ദുൽഖർ സൽമാനെയും ഒന്നിപ്പിക്കാൻ ശ്രമിച്ചതിന്റെ ഒരു അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ്. ‘കാഥികൻ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ ആണ് ജയരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത എവെർഗ്രീൻ

Mammootty and Dulquer Salmaan together movie

ഹിറ്റ്‌ സിനിമയാണ് ‘ജോണിവാക്കർ’. 1992-ൽ പുറത്തിറങ്ങിയ ‘ജോണിവാക്കർ’, മോളിവുഡിലെ ഒരു ട്രെൻഡ്സെറ്റർ ആയി മാറിയിരുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ തനിക്ക് പദ്ധതി ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയ ജയരാജ്, അതിൽ കേന്ദ്ര കഥാപാത്രങ്ങളായി മമ്മൂട്ടിയെയും ദുൽഖർ സൽമാനെയും അവതരിപ്പിക്കാനാണ് താൻ നിശ്ചയിച്ചിരുന്നത് എന്നും പറഞ്ഞു.

കഥയും മറ്റും എല്ലാം തയ്യാറാക്കിയ ശേഷം, താൻ മമ്മൂട്ടിയോടും ദുൽഖറിനോടും ഇക്കാര്യം പറഞ്ഞു എന്നും, എന്നാൽ രണ്ടുപേർക്കും ഒരുമിച്ച് അഭിനയിക്കാൻ താല്പര്യം ഇല്ലായിരുന്നു എന്നും ജയരാജ് പറഞ്ഞു. എന്നിരുന്നാലും, ഈ പ്രോജക്ട് താൻ ഉപേക്ഷിച്ചിട്ടില്ല എന്നും, തൽക്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ് എന്നും ജയരാജ് വ്യക്തമാക്കി. ഇതോടെ, മമ്മൂട്ടിയും ദുൽഖറും ഒന്നിച്ച് ബിഗ് സ്ക്രീനിൽ എത്താനുള്ള സാധ്യത വീണ്ടും തെളിയുന്നു. വീഡിയോ

Read Also: സൗത്ത് ഇന്ത്യയിലെ സൂപ്പർ വില്ലന്മാർ അണിനിരക്കുന്നു, നേരിടാൻ ടർബോ ജോസ് റെഡി

Mammootty and Dulquer Salmaan together movie

dulquer salmaanJayarajMammootty
Comments (0)
Add Comment