Mammootty act as Oommen Chandy biopic

ഉമ്മൻ ചാണ്ടിയുടെ ആത്മകഥ സിനിമയാകുമ്പോൾ, പപ്പയായി ആരെത്തണമെന്ന ആഗ്രഹം വെളിപ്പെടുത്തി ചാണ്ടി ഉമ്മൻ

Mammootty act as Oommen Chandy biopic : കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ നടത്തിയ പ്രതികരണം ശ്രദ്ധ നേടിയിരിക്കുകയാണ്. രണ്ടുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി, കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഈ ലോകത്തോട് വിട പറഞ്ഞത്.

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ മണ്ഡലമായ പുതുപ്പള്ളിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മൻ വിജയിച്ചിരുന്നു. ഇപ്പോൾ, പുതുപ്പള്ളി എംഎൽഎ ആയ ചാണ്ടി ഉമ്മൻ, രേഖ മേനോന് നൽകിയ അഭിമുഖത്തിൽ, ഉമ്മൻ ചാണ്ടിയുടെ ബയോപിക് ഒരു സിനിമ ആകുകയാണെങ്കിൽ, അതിൽ ഉമ്മൻചാണ്ടി ആയി ആര് വേഷമിടണം എന്ന ചോദ്യം അവതാരിക ചോദിക്കുകയുണ്ടായി.

Mammootty act as Oommen Chandy biopic
ഉമ്മൻ ചാണ്ടിയുടെ ആത്മകഥ സിനിമയാകുമ്പോൾ, പപ്പയായി ആരെത്തണമെന്ന ആഗ്രഹം വെളിപ്പെടുത്തി ചാണ്ടി ഉമ്മൻ | Mammootty act as Oommen Chandy biopic

ഉമ്മൻ ചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ശേഷം, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആത്മകഥ വിപണിയിൽ എത്തിയിരുന്നു. ഇപ്പോൾ, ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ബിഗ് സ്ക്രീനിൽ ഒരു സിനിമയായി അവതരിപ്പിച്ചാൽ, അതിൽ നടൻ മമ്മൂട്ടി ഉമ്മൻ ചാണ്ടി ആയി എത്തണം എന്നാണ് ചാണ്ടി ഉമ്മന്റെ ആഗ്രഹം. ഒരു സിനിമ പ്രേമി കൂടിയായ ചാണ്ടി ഉമ്മൻ, അവതാരികയുടെ ചോദ്യത്തിന്

Mammootty act as Oommen Chandy biopic

യാതൊരുവിധ സംശയവും കൂടാതെയാണ് മമ്മൂട്ടി എന്ന് മറുപടി നൽകിയത്. ഇന്ന് നിരവധി പ്രമുഖ വ്യക്തികളുടെ ആത്മകഥകൾ സിനിമയായി വരുന്നതിനാൽ തന്നെ, ഉമ്മൻ ചാണ്ടിയുടെ ആത്മകഥ സിനിമയായി വരാനുള്ള സാഹചര്യത്തെ തള്ളിക്കളയാൻ ആകില്ല. അതേസമയം, മമ്മൂട്ടി മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ വൈഎസ്ആർ റെഡ്ഢി ആയി എത്തുന്ന ‘യാത്ര’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് തയ്യാറെടുക്കുകയാണ്. മുഴുവൻ അഭിമുഖം കാണാം

Read Also: ‘കണ്ണൂർ സ്‌ക്വാഡ്’ ഒടിടിയിലേക്ക്!! ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയത് നമ്പർ വൺ പ്ലാറ്റ്ഫോം