‘നേര്’ ഒടിടി പ്ലാറ്റ്ഫോം കൺഫേംഡ്, കാതലും ബാന്ദ്രയും അനിശ്ചിതത്വത്തിൽ

Malayalam movies upcoming ott releases this month: മലയാളത്തിലെ സൂപ്പർ താരങ്ങളുടെ സമീപകാല തിയേറ്റർ റിലീസുകളുടെ, ഒടിടി സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകൾ പുറത്തുവരികയാണ്. മമ്മൂട്ടി ചിത്രം ‘കാതൽ – ദി കോർ’, ദിലീപ് ചിത്രം ‘ബാന്ദ്ര’ എന്നിങ്ങനെ ഒടിടി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധി മലയാള സിനിമകൾ ഉണ്ട്.

ദിലീപ് – അരുൺ ഗോപി ചിത്രം ‘ബാന്ദ്ര’ നവംബർ 10-നാണ് തിയേറ്ററുകളിൽ എത്തിയത്. ഏകദേശം 30 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിന് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ ആയില്ല എന്നത് യാഥാർത്ഥ്യമാണ്. പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ഡിസ്നേ+ ഹോട്സ്റ്റർ സ്വന്തമാക്കി എന്ന് ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തെങ്കിലും,

ഇതുമായി ബന്ധപ്പെട്ട് യാതൊരു ഔദ്യോഗിക അറിയിപ്പും ഇതുവരെ വന്നിട്ടില്ല. മമ്മൂട്ടി – ജിയോ ബേബി കൂട്ടുകെട്ടിൽ പിറന്ന ‘കാതൽ – ദി കോർ’ തിയേറ്ററിൽ വലിയ വിജയമായി മാറിയിരുന്നു. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും, ജിയോ സിനിമ, പ്രൈം വീഡിയോ എന്നീ പ്ലാറ്റ്ഫോമുകളുടെ പേരുകളാണ് ഈ സിനിമയുമായി ബന്ധപ്പെട്ട് പറഞ്ഞു കേൾക്കുന്നത്. ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ അവസാനം

Malayalam movies upcoming ott releases this month

‘കാതൽ – ദി കോർ’ ഒടിടി സ്ട്രീമിങ് ആരംഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, 2024 ജനുവരിയിൽ ആയിരിക്കും ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാവുക എന്നാണ് ഇപ്പോൾ ഇംഗ്ലീഷ് ജാഗ്രൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഇപ്പോൾ തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മോഹൻലാൽ – ജിത്തു ജോസഫ് ചിത്രം ‘നേര്’ന്റെ ഒടിടി അവകാശം ഇതിനോടകം ഡിസ്നേ+ ഹോട്സ്റ്റർ സ്വന്തമാക്കിയതായി ഒടിടിപ്ലേ റിപ്പോർട്ട് ചെയ്തു. 

Kathal The CoreNeru MovieOTT
Comments (0)
Add Comment