Malayalam movies superhit christmas release

മലയാള സിനിമയുടെ ചരിത്രത്തിലെ അനുഗ്രഹീത ക്രിസ്മസ് കാലം

Malayalam movies superhit christmas release: ക്രിസ്മസ് അവധിക്കാലം മലയാള ചലച്ചിത്ര പ്രേമികളെ സംബന്ധിച്ചിടത്തോളം ഒരു സിനിമ കാലം കൂടിയാണ്. നിരവധി മലയാള സിനിമകളാണ് ഓരോ ക്രിസ്മസ് കാലവും തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്താറുള്ളത്. എന്നാൽ, മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഒരു ക്രിസ്മസ് കാലമായിരുന്നു 2002-ലേത്.

2002-ലെ ക്രിസ്മസ് കാലത്ത് 6 മലയാള സിനിമകളാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ആറിൽ ആറ് സിനിമകളും മികച്ച അഭിപ്രായം നേടിയെങ്കിലും, കൂട്ടത്തിലെ നാല് സിനിമകൾ ഒരുപോലെ തീയേറ്ററുകളിൽ ആളുകളെ നിറക്കുന്ന കാഴ്ചയാണ് കണ്ടത്. കലാഭവൻ മണി, ഗീതു മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ‘വാൽക്കണ്ണാടി’ ആണ് കൂട്ടത്തിൽ ആദ്യം തീയേറ്ററുകളിൽ എത്തിയത്.

Malayalam movies superhit christmas release

‘വാൽക്കണ്ണാടി’ക്ക്‌ പ്രേക്ഷകർ മികച്ച സ്വീകാര്യത നൽകിയെങ്കിലും, പിന്നീട് ഇറങ്ങിയ സിനിമകൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായി മാറുകയായിരുന്നു. ജയറാം, ഇന്നസന്റ്, സൗന്ദര്യ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ, സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ ‘യാത്രക്കാരുടെ ശ്രദ്ധക്ക്’, പൃഥ്വിരാജ് സുകുമാരൻ, നവ്യ നായർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച്

Malayalam movies superhit christmas release

Malayalam movies superhit christmas release

രഞ്ജിത്ത് ഒരുക്കിയ ‘നന്ദനം’, ദിലീപ്, നവ്യനായർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് ഷാഫി ഒരുക്കിയ ‘കല്യാണരാമൻ’, സിദ്ധാർത്ഥ് ഭരതൻ, ജിഷ്ണു രാഘവൻ, രേണുക മേനോൻ, ഭാവന എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്നീ സിനിമകൾ 2002-ലെ ക്രിസ്മസ് കാലത്ത് മലയാള സിനിമ പ്രേമികൾക്ക് വിരുന്നൊരുക്കി. അതേസമയം, മോഹൻലാൽ ചിത്രം ‘ചതുരംഗം’ പ്രതീക്ഷിച്ച വിജയം നേടിയില്ല എന്നതും വസ്തുതയാണ്.